Monday
18 Dec 2017

Articles

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യം കടുത്ത യുവജന വഞ്ചന

മഹേഷ് കക്കത്ത്‌ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഇത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവന്ന ഘട്ടങ്ങളിലെല്ലാം അതിശക്തമായ എതിര്‍പ്പുകളാണ് കേരളത്തില്‍ ഉണ്ടായത്. ആ സമരങ്ങളുടെ മുന്നില്‍ നിലയുറപ്പിച്ച സംഘടനയാണ് എഐവൈഎഫ്. പെന്‍ഷന്‍ തീയതി ഏകീകരണത്തിലൂടെ ഒരു വര്‍ഷം കൂട്ടി നല്‍കാന്‍...

സുരക്ഷിതമായ കുടിയേറ്റം അവകാശമാണ്

സോണിയ ജോര്‍ജ്ജ് കുടിയേറ്റം ഒരു ലോകപ്രതിഭാസമാണ്. വേരുകളുള്ള നാട്ടില്‍ നിന്ന് ഉപജീവനം തേടിയോ അഭയാര്‍ഥികളായോ കടത്തിക്കൊണ്ട് പോയോ മറുനാടുകളില്‍ ജീവിക്കുന്നവരുടെ സാമൂഹിക-സാമ്പത്തികാവസ്ഥകള്‍ കണക്കിലെടുക്കാതെ ഒരു രാജ്യത്തിനും ഇന്നു മുമ്പോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയുണ്ട്. മൂന്നാം ലോകരാജ്യങ്ങളില്‍ നിന്ന് സാമ്പത്തികമായി മുമ്പില്‍ നില്‍ക്കുന്ന...

എസ് ശിവശങ്കരപിള്ള: കര്‍മ്മനിരതമായിരുന്ന കമ്മ്യൂണിസ്റ്റ് ജീവിതം

പി രാജു സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന സിപിഐ നേതാവുമായിരുന്ന സഖാവ് എസ് ശിവശങ്കരപിള്ള ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. എല്ലാ മുന്‍കാല കമ്മ്യൂണിസ്റ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലെ ക്ലേശകരവും ത്യാഗനിര്‍ഭരവുമായ കൊടുംപരീക്ഷണത്തിന്റെ പടവുകള്‍ താണ്ടിയാണ് ശിവശങ്കരപ്പിള്ളയും പൊതുരംഗത്ത് സ്ഥാനമുറപ്പിച്ചത്. ചവിട്ടിത്താഴ്ത്തപ്പെട്ട...

നേപ്പാളില്‍ വീണ്ടും ഇടതുപക്ഷ വിജയം

പൃഥ്വിനാരായണന്‍ ഷായാണ് ആധുനിക നേപ്പാളിന് രൂപം കൊടുത്തത് . 1951 ല്‍ ത്രിഭുവന്‍രാജാവ് അധികാരം ഏറ്റെടുത്തു. 1991 ല്‍ നേപ്പാളില്‍ ആദ്യമായി ജനാധിപത്യ തെരഞ്ഞെടുപ്പു നടന്നു. 2001ല്‍ ബീരേന്ദ്രരാജാവ് കൊലചെയ്യപ്പെട്ടതോടുകൂടി സഹോദരന്‍ ഗ്യാനേന്ദ്ര രാജാവായി. 2005 ല്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ...

പെന്‍ഷന്‍ പ്രായം യുക്തിസഹമായി ഉയര്‍ത്തണം

പെന്‍ഷന്‍ ഒരു ബാധ്യതയാണെന്ന കാരണം പറഞ്ഞാണല്ലോ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയത്. അതിന്റെ പരിധിയില്‍ വരുന്ന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സായി തീരുമാനിക്കുക വഴി ഇന്ന് കേരളത്തില്‍ സര്‍വ്വീസിലിരിക്കുന്ന ഏതാണ്ട് ഒരു ലക്ഷം ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 വയസ്സാണ്....

ലഭിക്കാതെ പോയ അറിയിപ്പുകളും ചരിത്രം കുറിച്ച രക്ഷാപ്രവര്‍ത്തനവും

ഓഖി ചുഴലികൊടുങ്കാറ്റ് വരുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും മനുഷ്യത്വത്തിന് ഊന്നല്‍ നല്‍കി മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കുന്നതിന് എല്ലാ വകുപ്പുകളെയും കേന്ദ്ര സേനകളെയും ഏകോപിപ്പിച്ച് ഹൃദയത്തില്‍തൊട്ട നിസ്തുലവും സത്യസന്ധവുമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു...

കുറിഞ്ഞിമല – കയ്യേറ്റവും ഒഴിപ്പിക്കലും

കേരള രൂപീകരണത്തിന് മുമ്പു തന്നെ ചെമ്പുപട്ടയം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും ഉള്ളവരാണ് തങ്ങളെന്നാണ് കര്‍ഷകര്‍ അവകാശപ്പെടുന്നത്.  50 സെന്റ് ഭൂമി നിയമപ്രകാരം കൈവശമുള്ളയാള്‍ പക്ഷേ വളച്ചു കെട്ടിയിരിക്കുന്ന ഭൂമി അതിനേക്കാള്‍ വളരെ വലുതാണ് എന്നതാണ് മറ്റൊരു വസ്തുത.  ഇടുക്കി ജില്ലയിലെ ദേവികുളം...

ലോക കേരളസഭ എന്ത്? എന്തിന്?

പിണറായി വിജയന്‍ സംസ്ഥാന സര്‍ക്കാര്‍ ലോകകേരളസഭയ്ക്കു രൂപം നല്‍കുന്നതിനും അതിന്റെ ആദ്യത്തെ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനിച്ചിരിക്കുകയാണ്. ലോകകേരളസഭയുടെ ഘടന, ലക്ഷ്യങ്ങള്‍, പ്രാധാന്യം എന്നീ കാര്യങ്ങള്‍ വ്യക്തമാക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ...

നമുക്കും വേണം ഒരു പുത്തന്‍ ഊര്‍ജ്ജ സംരക്ഷണ സംസ്‌കാരം

ഡോ. എസ് രത്‌നകുമാരന്‍ എണ്ണ, കല്‍ക്കരി, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്ത് തൊണ്ണൂറ് ശതമാനത്തോളം ഊര്‍ജ്ജോല്‍പാദനം നടത്തുന്ന രാജ്യമാണ് ജപ്പാന്‍. 2011ലെ ഫുക്കുഷിമ ന്യൂക്ലിയര്‍ റിയാക്ടര്‍ക്ക് കേടുപാടുകള്‍ വന്നതോടുകൂടിയും പൊതുജന പ്രതിഷേധവും കണക്കിലെടുത്ത് ജപ്പാന്റെ 25 ശതമാനത്തോളം...

ഹിന്ദുതാലിബാനിസം – ചരിത്രസ്മാരകങ്ങള്‍ക്കും കലാസൃഷ്ടികള്‍ക്കും നേരെ

ടി കെ സുധീഷ്‌ മുസ്‌ലിംവിദ്വേഷം ഊതിപ്പെരുപ്പിക്കുന്ന വിധത്തില്‍ സിനിമയേയും മറ്റ് ഇതര കലാസൃഷ്ടികളേയും ചരിത്രനിര്‍മ്മിതികളേയും ദുരുപയോഗിക്കാമെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണങ്ങളാണ് പത്മാവതിയും താജ്മഹലും. ഭാരത ചരിത്രത്തില്‍ ഇസ്ലാം എന്നാല്‍ ഹിന്ദുവിന്റെ നേര്‍വിപരീതവും ബിംബവുമാക്കുന്ന അപകടകരമായ ആസൂത്രിത അജന്‍ഡയാണ് ഹിന്ദുത്വ ശക്തികള്‍ പയറ്റുന്നത്....