22 January 2025, Wednesday
KSFE Galaxy Chits Banner 2

15കാരിയെ ലഹരി നല്‍കി പീ ഡിപ്പിച്ചു: പാലക്കാട് 14 പേര്‍ പിടിയില്‍

Janayugom Webdesk
പാലക്കാട്
October 14, 2022 8:31 pm

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവിധ ജില്ലകളിലുള്ളവര്‍ക്ക് കാഴ്ചവച്ച് പീഡിപ്പിച്ച സംഭവത്തില്‍ 14 പേര്‍ പിടിയില്‍. പാലക്കാട് ജില്ലയ്ക്ക് പുറമെ പെണ്‍കുട്ടിയെ കൊല്ലം, തൃശൂര്‍, എറണാകുളം, വയനാട് ജില്ലകളിലെത്തിച്ച് പീഡിപ്പിച്ചതായാണ് വിവരം.

രണ്ടു പാലക്കാട് സ്വദേശികള്‍. നാല് കൊല്ലം സ്വദേശികള്‍, അഞ്ച് തൃശൂര്‍ സ്വദേശികള്‍, മൂന്ന് എറണാകുളം സ്വദേശികള്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി വിവിധ ജില്ലകളില്‍പ്പെട്ട ആളുകള്‍ക്ക് പീഡനത്തിന് വിട്ടുകൊടുക്കുകയായിരുന്നു. കേസിലെ പ്രധാന പ്രതികള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

 

eng­lish sum­ma­ry: 14 peo­ple have been arrest­ed in the inci­dent of molest­ing a minor girl in front of peo­ple in dif­fer­ent districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.