26 May 2024, Sunday

Related news

May 25, 2024
May 25, 2024
May 24, 2024
May 24, 2024
May 24, 2024
May 23, 2024
May 22, 2024
May 21, 2024
May 21, 2024
May 21, 2024

തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; മാര്‍ഗനിര്‍ദ്ദേശം വച്ച് മന്ത്രി സജി ചെറിയാൻ

Janayugom Webdesk
തിരുവനന്തപുരം
August 12, 2021 12:26 pm

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 20,000ന് മുകളിലുള്ള സാഹചര്യത്തില്‍ തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. ടിപിആര്‍ കുറഞ്ഞാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകു. ടിപിആര്‍ എട്ട് ശതമാനമെങ്കിലുമായാല്‍ തീയറ്ററുകള്‍ തുറക്കാമെന്ന് മന്ത്രി അറിയിച്ചു. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ പറയുന്നത് അനുസരിച്ചേ തീയറ്ററുകള്‍ തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്സിക്യൂട്ടിവ് യോ​ഗത്തിലായിരുന്നു തീരുമാനം.

ENGLISH SUMMARY:Theaters will not open soon; Let the TPR be 8%: Min­is­ter Saji Cherian
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.