27 April 2024, Saturday

Related news

April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 20, 2024

മോഡിയെ എതിര്‍ക്കുന്നവര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോകണമെന്ന് ബിജെപി എംഎല്‍എ

Janayugom Webdesk
പട്ന
August 18, 2021 10:00 pm

ഇന്ത്യയില്‍ ജീവിക്കാന്‍ ഭയമുള്ളവര്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് പോകാമെന്ന് ബിജെപി എംഎല്‍എ. ബിസ്ഫി മണ്ഡലത്തിലെ എംഎല്‍എ ആയ ഹരി ഭൂഷണ്‍ ഠാക്കൂറാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയെ ഭയക്കുന്ന, മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരും മതന്യൂപക്ഷങ്ങളും ഇന്ത്യ വിട്ട് പോകണമെന്നും ഹരി ഭൂഷണ്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പ്രതിസന്ധി ഒരിക്കലും ഇന്ത്യയെ ബാധിക്കില്ല. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അഫ്ഗാനിസ്ഥാനിലെക്കാള്‍ നല്ല സ്വാതന്ത്ര്യമാണ് ലഭിക്കുന്നതെന്നും ഹരി ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. അവിടെയെത്തുമ്പോള്‍ ഇന്ത്യയുടെ വില അറിയാന്‍ കഴിയുമെന്നും ഹരി ഭൂഷണ്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള എല്ലാ അഭയാര്‍ത്ഥികള്‍ക്കും ആശ്രയം നല്‍കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഒടുവില്‍ ഇന്ത്യ താലിബാനാകുമെന്നും ഹരി ഭൂഷണ്‍ പറയുന്നു. നേരത്തെ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ പാകിസ്ഥാനില്‍ പോകണമെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. പ്രത്യുല്പാദന നിരക്ക് മുസ്ലിങ്ങള്‍ കൂട്ടുന്നത് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനെന്നുള്ള വിവാദ പരാമര്‍ശം നടത്തിയതും ഇദ്ദേഹമാണ്.

Eng­lish Sum­ma­ry: those who scare in India should go to Afghanistan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.