28 April 2024, Sunday

Related news

April 25, 2024
April 11, 2024
April 2, 2024
March 6, 2024
March 1, 2024
February 7, 2024
January 29, 2024
December 19, 2023
December 18, 2023
December 14, 2023

ചരിത്രം തിരുത്തി ജനങ്ങളെ ഭിന്നിപ്പിക്കുവാൻ സംഘ പരിവാർ ശ്രമിക്കുന്നു : പന്ന്യൻ രവീന്ദ്രൻ

Janayugom Webdesk
September 1, 2021 5:27 pm

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഏടായ മലബാർ കലാപത്തെ തമസ്കരിക്കുവാനുള്ള സംഘപരിവാർ ശ്രമം മതത്തിന്റെ പേരിൽ ജനതയെ ഭിന്നിപ്പിക്കുവാനുള്ള തന്ത്രമാണന്ന് സിപിഐ ദേശീയ കൗൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. മലബാർ കലാപത്തിനു നേതൃത്വം നൽകിയ ധീര ദേശാഭിമാനികളെയും രക്തസാക്ഷികളെയും അപമാനിക്കാൻ പ്രബുദ്ധ കേരളം അനുവദിക്കില്ലെന്നും പന്ന്യൻ പറഞ്ഞു. 

എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച ചരിത്രത്തിന്റെ കാവലാളാകാൻ യുവതയുടെ ചരിത്രസാക്ഷ്യം ക്യാമ്പയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. മതത്തിന്റെയും ജാതിയുടെയും പേരിൽ അധികാരത്തിൽ വന്നശേഷം തങ്ങൾക്ക് പങ്കാളിത്തമില്ലാത്ത സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഭാഗമാകാനുള്ള ശ്രമമാണ് ചരിത്രം തിരുത്തിയെഴുതൽ.രാജ്യത്തെ കലാപത്തിലേക്ക് നയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെല്ലം. ബ്രിട്ടീഷുകാർക്ക് അനുകൂലമായി എഴുതിയ ലോഗൻ പോലും മലബാർ കലാപത്തെ പാവപ്പെട്ടവന്റെ ബ്രിട്ടീഷുകാർക്കെതിരായുള്ള ചെറുത്തുനിൽപ്പിന്റെ ഭാഗമാണെന്ന് ചൂണ്ടി കാട്ടിയിട്ടുണ്ട്.പന്ന്യൻ പറഞ്ഞു.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം പി. കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
സി. പിഐ ജില്ലാ സെക്രട്ടറി പി. രാജു, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, എം റ്റി നിക്സൺ, റ്റി. സി. സൻജിത്,എൻ. അരുൺ, കെ. എസ് ജയദീപ്, എം ആർ ഹരികൃഷ്ണൻ, വി. എസ് സുനിൽകുമാർ, സിജി ബാബു, റോക്കി ജിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.
eng­lish sum­ma­ry; Pan­nyan Raveen­dran Says,Sangh Pari­var is try­ing to divide the peo­ple by dis­tort­ing history
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.