കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിക്കുന്ന സര്‍ക്കാര്‍ പദ്ധതിയായ അഗ്നിപഥിന് ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ തണുത്ത പ്രതികരണം. അഗ്നിപഥ് പദ്ധതിപ്രകാരം വെള്ളിയാഴ്ച മുതലാണ് വ്യോമസേനയിലേക്കുള്ള കരാര്‍ നിയമന നടപടികള്‍ ആരംഭിച്ചത്. 3800 പേര്‍ മാത്രമാണ് ആദ്യദിനം അപേക്ഷ നല്‍കിയത്.
പദ്ധതിക്കെതിരെ രാജ്യവ്യാപകമായി യുവാക്കള്‍ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് വ്യോമസേന വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികള്‍ ആരംഭിച്ചത്. ജൂലൈ അഞ്ചുവരെയാണ് അപേക്ഷ നല്‍കാന്‍ കഴിയുക. കരസേനയിലും നാവികസേനയിലേക്കും ജൂലൈ ഒന്നുമുതലാണ് രജിസ്ട്രേഷന്‍ ആരംഭിക്കുക.
46,000 അഗ്നിവീറുകളെയാണ് പദ്ധതിയിലൂടെ റിക്രൂട്ട്ചെയ്യുക. 40,000 പേരെ കരസേനയിലേക്കും 3000 വീതം നാവിക, വ്യോമസേനയിലേക്കുമാണ് എടുക്കുക. നിലവിലെ വിജ്ഞാപനം പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 30ന് ആദ്യ ബാച്ച് വ്യോമസേന അഗ്നിവീറുകള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകും. നവംബര്‍ 21 നാവികസേന അഗ്നിവീറുകള്‍ക്ക് ഐഎന്‍എസ് ചില്‍ക്കയില്‍ പരിശീലനം ആരംഭിക്കും. വനിതകള്‍ക്കും പ്രവേശനാനുമതിയുണ്ട്.
English Summary: slow reaction to Agnipath; Only 3800 applications on the first day
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.