30 April 2024, Tuesday

മത്സരത്തിന്റെ നിലവാരം കാത്തുസൂക്ഷിക്കണം, ടെസ്റ്റ് ക്രിക്കറ്റില്‍ ആറ് ടീമുകള്‍ മതി: രവി ശാസ്ത്രി

Janayugom Webdesk
July 24, 2022 6:51 pm

ടെസ്റ്റ് ക്രിക്കറ്റില്‍ ആറ് ടീമുകളിലേക്ക് ചുരുക്കണമെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇത് ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരും കാത്തുസൂക്ഷിക്കാന്‍ ഇത് അനിവാര്യമാണെന്ന് ശാസ്ത്രി പറഞ്ഞു. പത്തും പന്ത്രണ്ടും ടീമുകള്‍ കളിക്കുന്നതോടെ ഫോര്‍മാറ്റിന്റെ നിലവാരം നഷ്ടമാകുമെന്ന് ശാസ്ത്രി പറഞ്ഞു. 

ആറ് മുന്‍നിര ടീമുകള്‍ മാത്രം ടെസ്റ്റ് കളിച്ചാല്‍ നിലവാരമുണ്ടാവും. ടീമുകളുടെ എണ്ണത്തിനു മുകളില്‍ നിലവാരമുണ്ടാവണം. അങ്ങനെ മാത്രമേ മറ്റ് മത്സരങ്ങള്‍ കളിക്കാന്‍ വിന്‍ഡോ ലഭിക്കുകയുള്ളൂവെന്ന് ശാസ്ത്രി പറഞ്ഞു. ടി-20യിലും ഏകദിനത്തിലും ടീമുകളുടെ എണ്ണം കൂട്ടാം. എന്നാല്‍, ടെസ്റ്റില്‍ ടീമുകളുടെ എണ്ണം കുറയ്ക്കണമെന്ന് ശാസ്ത്രീ പറഞ്ഞു. 

Eng­lish Sum­ma­ry: six teams in Test crick­et: Ravi Shastri
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.