21 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

January 21, 2025
January 18, 2025
January 16, 2025
January 14, 2025
January 13, 2025
January 11, 2025
January 11, 2025
January 10, 2025
January 9, 2025
January 8, 2025

കെപിസിസി ഭാരവാഹിപട്ടിക;എതിര്‍പ്പുമായി സുധീരനും, മുല്ലപ്പള്ളിയും

Janayugom Webdesk
തിരുവനന്തപുരം
September 11, 2022 3:24 pm

അവസാനം എഐസിസി കെപിസിസി ഭാരവാഹി പട്ടികക്ക് അംഗീകാരം നല്‍കിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ വീണ്ടും മുറുമുറുപ്പ്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരും എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ. സിവേണുഗോപാലും കൂടി തീരുമാനിച്ചെടുത്ത ലിസ്റ്റാണ് പുറത്തു വരാനിരിക്കുന്നതെന്നു പറയപ്പെടുന്നു. നേരത്തെചിന്തിന്‍ ശിബിരത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പരാതി ഉയർന്നോതോടെ കെ പി സി സി ആദ്യം സമർപ്പിച്ച പട്ടിക എ ഐ സി സി തിരിച്ചയക്കുകയും ചെയ്തിരുന്നു.

ടിഎന്‍ പ്രാതപന്‍ എംപി ഉള്‍പ്പടേയുള്ളവരുടെ പരാതിയെ തുടർന്നായിരുന്നു എ ഐ സി സി പട്ടിക തിരിച്ചയച്ചത്. മുന്‍ കെ പി സി സി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഎം സുധീരന്‍ എന്നിവരുമായി നേതൃത്വം കൂടിയാലോചന നടത്തിയില്ലെന്നാണ് പരാതി. ഒഴിവുകളില്‍ സ്വന്തം ഇഷ്ടക്കാരെ നാല് നേതാക്കൾ ചേർന്ന് പങ്കിട്ടെടുക്കുകയാണെന്നാതാണ് പ്രധാന പരാതി. ഗ്രൂപ്പ് നോല്‍ക്കാതെ പദവികളിലേക്ക് ആളുകളെ നിയോഗിക്കുമെന്ന് പുതിയ കെ പി സി സി പ്രിസഡന്റ് ചുമതലയേല്‍ക്കുമ്പോള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഗ്രൂപ്പ് വീതം വെപ്പ് തന്നെയാണ് പട്ടികയിലിപ്പോഴും ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം.

ഭാരവാഹികളുടെ എണ്ണം വലിയ തോതില്‍ കുറയ്ക്കണമെന്ന ചർച്ച ഉണ്ടായിരുന്നെങ്കിലും 280 അംഗങ്ങളുടെ പട്ടികയാണ് അവസാനം പ്രഖ്യാപിച്ചിരിക്കുന്നത്. കെ പി സി സി സമർപ്പിച്ച പട്ടിക പൂർണ്ണമായും എ ഐ സി സി അംഗീകരിക്കുകയായിരുന്നു.ഒരു ബ്ലോക്ക് കമ്മിറ്റിയില്‍ നിന്നും ഒരാള്‍ എന്ന പഴയ മാതൃക പിന്തുടർന്ന് തന്നെയാണ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. അതേസമയം പഴയിതില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ യുവാക്കളും വനിതകളും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. പുതിയ പട്ടികയിലുള്ള 280 പേർക്കാകും എ ഐ സി സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക.ഗ്രൂപ്പ് സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് അയച്ചിരുന്നത്.

കെ പി സി സി ഭാരവാഹികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അംഗങ്ങളെ പ്രഖ്യാപിക്കുന്നത് നീണ്ട് പോവുകയായിരുന്നു. അംഗങ്ങളെ നിശ്ചയിക്കുന്നതില്‍ പാർട്ടിയില്‍ വലിയ തർക്കവും രൂപപ്പെട്ടിരുന്നു. സംഘടന തിരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും സമവായത്തിലൂടെ അംഗങ്ങളെ തീരുമാനിക്കുമെന്നും നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. .പട്ടികയില്‍ എണ്‍പതോളം പുതുമുഖങ്ങളാണ് ഉള്ളത്. മരണപ്പെട്ടവരേയും പാർട്ടി വിട്ടവരെയും അനാരോഗ്യം ഉൾപ്പെടെ കാരണങ്ങളാൽ സജീവമല്ലാത്തരെയും ഒഴിവാക്കിയാണ് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്.

ഇതില്‍ മരണപ്പെട്ടവരേയും പാർട്ടി വിട്ടവരേയും ഒഴിവാക്കി പുതുതായി 44 പേരെ ഉള്‍പ്പെടുത്തിയായിരുന്നു രണ്ടു മാസം മുമ്പ് കെ പി സി സി ആദ്യ പട്ടിക എ ഐ സി സി നേതൃത്വത്തിന് സമർപ്പിച്ചത്. എന്നാല്‍ ഇതിന് അംഗീകാരം ലഭിച്ചില്ല. ഇതോടെയാണ് ഇരട്ടിയോളം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടിക തയ്യാറാക്കുന്നത്. ദളിത്, വനിതാ പ്രാതിനിധ്യവും ഉറപ്പ് വരുത്തിയിട്ടുണ്ട്. പുതിയ പട്ടികയിലും ചില പരാതികള്‍ പാർട്ടിക്കുള്ളിലുണ്ട്. പാർട്ടിയില്‍ കുറച്ചാളുകള്‍ മാത്രം കൂടിയാലോചിച്ച് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും കെ പി സി സി അംഗങ്ങളുടെ കാര്യത്തിലും അതാണ് സംഭവിച്ചതെന്നും പാർട്ടിക്കുള്ളില്‍ പരാതിയുണ്ട് 

Eng­lish Sum­ma­ry: KPCC office bear­er list; Sud­hi­ran and Mul­la­pal­ly with opposition

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.