22 September 2024, Sunday
KSFE Galaxy Chits Banner 2

സ്ക്വിഡ് ഗെയിമില്‍ നിന്ന് പ്രചോദനം; കളിച്ച് കളിച്ച് ലോക റെക്കോഡില്‍ ഇടം നേടി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
കാലിഫോര്‍ണിയ
September 23, 2022 7:26 pm

സ്ക്വിഡ് ഗെയിമില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്റ്റാച്യു ഗെയിം കളിച്ച് ലോക റെക്കോഡില്‍ ഇടംനേടി ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍. ഇര്‍വിനിലുള്ള കാലിഫോർണിയ സർവകലാശാലയിലെ 1415ലധികം വിദ്യാർത്ഥികളാണ് റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ് വിഭാഗത്തില്‍ പങ്കെടുത്ത് ലോക റെക്കോഡില്‍ ഇടം നേടിയത്. ബുധനാഴ്ച ആൽഡ്രിച്ച് പാർക്കിൽ വെച്ചാണ് വിദ്യാർത്ഥികൾ ഗെയിമില്‍ പങ്കെടുത്തത്. 2015ൽ ഒറിഗോണിലെ വില്ലാമെറ്റ് സർവകലാശാലയിൽ 1203 പേർ പങ്കെടുത്ത റെക്കോർഡാണ് സര്‍വകലാശാല തകർത്തത്. നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ദക്ഷിണ കൊറിയൻ ഡ്രാമയായ സ്ക്വിഡ് ഗെയിം സീരിസില്‍ ഏറ്റവു ലോക ശ്രദ്ധ നേടിയ ഒരു ഗെയിം സീരിസാണ് റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ് ഗെയിമുകള്‍. ഗെയിമിന് അടിപ്പെട്ട് പോകാന്‍ സാധ്യതയുള്ള വളരെ മാരമായ ഗെയിം കൂടിയാണിത്. ഓണ്‍ലൈന്‍ ഗെയിമിലേതിന് സമാനമായ വ്യവസ്ഥകളോടെ റിയാലിറ്റി ഗെയിമിലാണ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത്. 

Eng­lish Sum­ma­ry: More than a thou­sand stu­dents played the squid game and set a world record

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.