23 January 2025, Thursday
KSFE Galaxy Chits Banner 2

ഉല്പാദന മേഖലയില്‍ മൂന്നാം മാസവും തളര്‍ച്ച

Janayugom Webdesk
മുംബെെ
October 3, 2022 8:02 pm

ഇന്ത്യയുടെ ഉല്പാദന മേഖലയിലെ വളര്‍ച്ച സെപ്റ്റംബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍. എസ് ആന്റ് പി ഗ്ലോബൽ നടത്തിയ മാനുഫാക്ചറിങ് പര്‍ച്ചേസ് മാനേജേഴ്‌സ് സൂചിക (പിഎംഐ)ഓഗസ്റ്റിലെ 56.2 ൽ നിന്ന് സെപ്റ്റംബറിൽ 55.1 ആയി കുറഞ്ഞു. സൂചിക 50ന് മുകളിലാണെങ്കില്‍ വളര്‍ച്ചെയും താഴെയാണെങ്കില്‍ സങ്കോചത്തെയുമാണ് സൂചിപ്പിക്കുന്നത്. സൂചിക 50 പോയിന്റില്‍ തുടരുകയാണെങ്കില്‍ വളര്‍ച്ചയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തുന്നത്.
പുതിയ ഓർഡറുകൾ, ഔട്ട്‌പുട്ട്, തൊഴിൽ, സ്റ്റോക്കുകൾ എന്നിവ കണക്കിലെടുത്താണ് സൂചിക കണക്കാക്കുന്നത്.
തുടര്‍ച്ചയായ 15 മാസമായി ഉല്പാദന മേഖലയിലെ വളര്‍ച്ച 50നു മുകളിലാണ്. ആഗോള തലത്തിൽ കാര്യമായ പ്രതിസന്ധിയും മാന്ദ്യ ഭീതിയും ഉണ്ടായിട്ടും ഇന്ത്യൻ നിര്‍മ്മാണ മേഖല മെച്ചപ്പെട്ട നിലയിലാണെന്ന് എസ് ആന്റ് പി ഗ്ലോബലിലെ സാമ്പത്തിക ശാസ്ത്രജ്ഞ പോളിയാന ഡിലിമ പറഞ്ഞു. അസംസ്‌കൃത വസ്തുക്കൾക്കായുള്ള ആഗോള ആവശ്യകതയ്ക്കും മാന്ദ്യസാധ്യതകൾക്കും അനുസൃതമായി വിതരണക്കാരുടെ സ്റ്റോക്കുകൾ മെച്ചപ്പെട്ടതിനാൽ ഇൻപുട്ട് ചെലവ് ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉയർന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

Eng­lish sum­ma­ry; Man­u­fac­tur­ing sec­tor shrinks for third month as exports con­tin­ue to fall

You may also like this video:

YouTube video player

Kerala State AIDS Control Society

TOP NEWS

January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.