23 January 2025, Thursday
KSFE Galaxy Chits Banner 2

പരീക്ഷാ സമയത്ത് പ്രമേഹ നിയന്ത്രണ സഹായികള്‍ കൈവശം വയ്ക്കാം

Janayugom Webdesk
തിരുവനന്തപുരം
October 7, 2022 8:04 pm

ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷാസമയത്ത് ഇൻസുലിൻ പമ്പ്, ഇൻസുലിൻ പെൻ, ഷുഗർ ടാബ്‌ലറ്റ്, ചോക്ലേറ്റ്, പഴങ്ങൾ, സ്‌നാക്‌സ്, വെള്ളം തുടങ്ങിയവ കൈവശം വയ്ക്കുന്നതിന് അനുമതി.
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടൈപ്പ് വൺ പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് ഈ സൗകര്യം ലഭിക്കും.
പ്രമേഹബാധിതരാണെന്ന സർട്ടിഫിക്കറ്റിന്റെയോ മെഡിക്കൽ രേഖയുടെയോ അടിസ്ഥാനത്തിലാണ് അനുമതി നൽകുക. ബന്ധപ്പെട്ട സ്ഥാപനമേധാവികൾ ഈ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉന്നതവിദ്യാഭ്യാസ — സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. 

Eng­lish Sum­ma­ry: Dia­bet­ic con­trol aids may be car­ried dur­ing the examination

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.