22 September 2024, Sunday
KSFE Galaxy Chits Banner 2

സൂചിയുടെ തടവ് ശിക്ഷ 26 വര്‍ഷത്തേക്ക് നീട്ടി

Janayugom Webdesk
നയ്പിഡോ
October 12, 2022 10:38 pm

മ്യാന്‍മറിലെ ജന­കീയ നേതാവ് ഔങ് സാന്‍ സൂചിക്കെതിരെ രണ്ട് അഴിമതി കേസുകളിൽ കൂടി തടവുശിക്ഷ വിധിച്ചു. മൂന്ന് വര്‍ഷമാണ് തടവ് ശിക്ഷ. ഇതോടെ സൂചിയുടെ ശിക്ഷാ കാലാവധി 26 വര്‍ഷമായി വര്‍ധിച്ചു.
2021 ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് സൈന്യം അധികാരം പിടിച്ചെടുക്കുകയും 77കാരിയായ സൂചിയെ തടങ്കലിലാക്കുകയും ചെയ്തത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ ടോറു കുബോട്ടയുടെ ശിക്ഷാകാലാവധിയും മ്യാന്‍മര്‍ സ­ൈ­നിക കോടതി മൂന്ന് വര്‍ഷം കൂടി നീട്ടി.
വാക്കി-ടോക്കികൾ അനധികൃതമായി ഇറക്കുമതി ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്യൽ, കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുക, രാജ്യത്തിന്റെ ഔ­ദ്യോഗിക രഹസ്യനിയമം ലംഘിക്കൽ, തെരഞ്ഞെടുപ്പ് ക്രമക്കേട്, രാജ്യദ്രോഹം, മറ്റ് അഞ്ച് അഴിമതി ആരോപണങ്ങൾ എന്നിവയ്ക്ക് 23 വർഷത്തെ തടവിന് സൂചിയെ ശിക്ഷിച്ചിരുന്നു.

Eng­lish Sum­ma­ry: Soochi’s prison sen­tence was extend­ed to 26 years

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.