23 January 2025, Thursday
KSFE Galaxy Chits Banner 2

ഷിന്‍ഡെ പാവ മുഖ്യമന്ത്രി; സേനാ എംഎല്‍എമാര്‍ ബിജെപിയിലേക്ക്

Janayugom Webdesk
മുംബെെ
October 24, 2022 2:51 pm

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ ഒരു വിഭാഗം ബിെജപിയിലേക്കെന്ന് സൂചന. 22 എംഎല്‍എമാര്‍ വെെകാതെ ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഉദ്ധവ് താക്കറെ പക്ഷത്തിന്റെ മുഖപത്രമായ സാമ്നയിലും ഇതേക്കുറിച്ച് ലേഖനമുണ്ട്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ തുടരുന്നത് താത്കാലിക ക്രമീകരണങ്ങളുടെ ഭാഗമാണ്. വെെകാതെ ബിജെപി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കുമെന്ന് ബോധ്യമായതുകൊണ്ടാണ് എംഎല്‍എമാര്‍ കാലുമാറ്റത്തിനൊരുങ്ങുന്നത്. അന്ധേരി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ ഷിൻഡെ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ നിർത്തേണ്ടതായിരുന്നു. അത് ഒഴിവാക്കിയത് ബിജെപിയാണെന്നും സാമ്നയിലെ പ്രതിവാര കോളത്തിൽ പറയുന്നു.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, സർപഞ്ച് തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയെന്ന ഷിൻഡെ വിഭാഗത്തിന്റെ അവകാശവാദം തെറ്റാണ്. ശിവസേനയുടെ പാരമ്പര്യത്തിനും മഹാരാഷ്ട്രയുടെ ഖ്യാതിക്കും ഷിൻഡെ നാശം വരുത്തി. ജനങ്ങൾ അദ്ദേഹത്തോട് പൊറുക്കില്ലെന്നും ലേഖനത്തിൽ പറയുന്നു.
സർക്കാരിന്റെ എല്ലാ തീരുമാനങ്ങളും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാണ് എടുക്കുന്നത്. മുഖ്യമന്ത്രി ഷിൻഡെ ആ തീരുമാനങ്ങൾ പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് തങ്ങളെന്ന് ബിജെപി നേതാവുമായി എംഎല്‍ഇമാര്‍ നടത്തുന്ന സംഭാഷണവും കോളത്തിൽ പരാമർശിക്കുന്നുണ്ട്. ബിജെപി സ്വന്തം നേട്ടത്തിനായി ഷിൻഡെയെ ഉപയോഗിക്കുന്നത് തുടരുമെന്നും സേനാ മുഖപത്രം പറയുന്നു.

Eng­lish Sum­ma­ry: Shinde is a dum­my Chief Min­is­ter; Sena MLAs to BJP

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.