23 January 2025, Thursday
KSFE Galaxy Chits Banner 2

പക്ഷിപ്പനി; കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തും

Janayugom Webdesk
ആലപ്പുഴ
October 30, 2022 8:57 am

ആലപ്പുഴയില്‍ പക്ഷിപ്പനിയെ കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികള്‍ വിലയിരുത്താനും കേന്ദ്ര സംഘനം ഇന്ന് എത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡൽഹി എയിംസില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്. രോഗബാധ സ്ഥിരീകരിച്ച ‌താറാവുകളെ കൊല്ലുന്ന നടപടികൾ ഹരിപ്പാട് കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു. 

ആലപ്പുഴ ഹരിപ്പാട് വഴുതാനം പാടശേഖരത്തിന് ചുറ്റുമുള്ള വീടുകളിലെ വളർത്ത് പക്ഷികള്‍ക്ക് പക്ഷിപനി സ്ഥിരീകരിച്ചത്. ഇവയെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയിട്ടുണ്ട്. ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏർപ്പെടുത്തിയത്. 

ചിലർ പക്ഷികളെ ഒളിപ്പിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം. പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങൾ നാളെ തുടങ്ങും. 

Eng­lish Summary:bird flu; The cen­tral team will reach Alap­puzha today
You may also like this video

YouTube video player

Kerala State - Students Savings Scheme

TOP NEWS

January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.