10 May 2024, Friday

Related news

May 9, 2024
May 4, 2024
January 11, 2024
January 2, 2024
September 26, 2023
August 8, 2023
July 23, 2023
June 24, 2023
June 20, 2023
June 11, 2023

ട്രോളിങ്‌ നിരോധനം നിലവിൽ വന്നു

Janayugom Webdesk
June 9, 2022 11:20 pm

സംസ്ഥാനത്ത്‌ ട്രോളിങ്‌ നിരോധനം നിലവിൽ വന്നു. ജൂലൈ 31 വരെ 52 ദിവസമാണ്‌ നിരോധനം. ഇൻ ബോർഡ് വള്ളങ്ങൾക്കും ചെറുയാനങ്ങൾക്കും ഇത്‌ ബാധകമായിരിക്കില്ല. ദിവസങ്ങളോളം കടലില്‍ കഴിയുന്ന വലിയ ബോട്ടുകള്‍ മടങ്ങിയെത്തി തുടങ്ങി. ഇതര സംസ്ഥാന ബോട്ടുകളും തീരം വിട്ടു. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂർ ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. 

ചെറുയാനങ്ങളുടെ സുരക്ഷയ്ക്കായി ലൈഫ്‌ഗാർഡുകളെയും സീ റെസ്‌ക്യൂ സ്‌ക്വാഡിനെയും നിയോഗിച്ചു. ഉപരിതല മത്സ്യബന്ധനത്തിനുപോകുന്ന വള്ളങ്ങളുടെ സുരക്ഷയ്ക്കായി ഇക്കുറി മൂന്ന്‌ മറൈൻ ആംബുലൻസ്‌ പ്രവർത്തിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോൾ നിർബന്ധമായും ബയോമെട്രിക് ഐഡി കാർഡും സുരക്ഷാ ഉപകരണങ്ങളും കരുതണമെന്ന് നിര്‍ദേശമുണ്ട്.

Eng­lish Summary:A ban on trolling came into effect
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.