പഞ്ചിമ ബംഗാളില്‍ തര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തില്‍ ത്രിശൂലം കുത്തിയിറക്കി. നാദിയ മേഖലയിലുള്ള ബാസ്കര്‍ റാം എന്ന യുവാവിന്റെ കഴുത്തിലാണ് ഒരാള്‍ ത്രിശൂലം കുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ 65 കിലോമീറ്ററുകള്‍ക്കിപ്പുറം കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് ആശുപത്രിയില്‍ യുവാവിനെ എത്തിച്ചു. ഏകദേശം 150 വര്‍ഷം പഴക്കവും 30 സെറ്റിമീറ്റര്‍ നീളവുമുള്ള ത്രിശൂലമാണ് കഴുത്തില്‍ തുളച്ചുകയറിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
അതേസമയം ത്രിശൂലം കഴുത്തില്‍ കുത്തിയിറങ്ങിയിട്ടും യുവാവിന് വേദനയോ മറ്റ് അസ്വസ്തതകളോ ഇല്ലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ടായിട്ടും യുവാവിന് വേദന അനുഭവപ്പെടാത്തതില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ് ആശുപത്രി അധികൃതര്‍. സങ്കീര്‍ണമായ ശസ്ത്രക്രിയയ്ക്കായി ഡോക്‌ടർമാരുടെ പ്രത്യേക സംഘം തന്നെ രൂപം നല്‍കിയിരുന്നു.
മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് രോഗിയുടെ കഴുത്തിൽ നിന്ന് ത്രിശൂലം നീക്കം ചെയ്തത്. അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രണബാശിഷ് ബാനർജിയുടെ നേതൃത്വത്തിൽ ഡോ. അർപിത മഹന്തി, സുതീർഥ സാഹ, ഡോ. മധുരിമ എന്നിവരടങ്ങിയ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. അതേസമയം ഭാസ്കറിന്റെ കുടംബം ഒന്നര നൂറ്റാണ്ടോളമായി ത്രീശുലത്തെ ആരാധിക്കുന്നവരാണെന്ന് പറയുന്നു.
English Summary:A young man who traveled 65 km with a ‘trishul’ around his neck underwent surgery
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.