26 April 2024, Friday

എഐടിയുസി മെയ് ദിനം ആഘോഷിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 1, 2022 9:38 pm

സംസ്ഥാനത്ത് അഞ്ഞൂറോളം കേന്ദ്രങ്ങളിൽ തൊഴിലാളികൾ മെയ് ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. പതിനായിരം കേന്ദ്രങ്ങളിൽ രാവിലെ എഐടിയുസി പതാക ഉയർത്തി. തൃശൂർ സീതാറാം മില്ലിനു മുന്നിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെപി രാജേന്ദ്രൻ പതാക ഉയർത്തി. പ്രഭാത ഭേരിയോടെയാണ് പരിപാടികൾ തുടങ്ങിയത്. വിവിധയിടങ്ങളിൽ സംയുക്തമായും പരിപാടികൾ നടന്നു. 

വൈക്കത്ത് പ്രകടനത്തിന്ശേഷം നടന്ന പൊതുസമ്മേളനം കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലായിൽ സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു ഉദ്ഘാടനം ചെയ്തു. അഡ്വ. തോമസ് വി ടി അധ്യക്ഷത വഹിച്ചു. വൈക്കത്ത് നടന്ന പരിപാടിയില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഡി ബാബു അധ്യക്ഷത വഹിച്ചു. സി കെ ആശ എംഎൽഎ, ടി എൻ രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു. 

തിരുവനന്തപുരം പി എസ് സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി എം ജി രാഹുൽ പതാക ഉയർത്തി. വാഴൂർ സോമൻ എംഎൽഎ വണ്ടിപെരിയാറിലും എം വി വിദ്യാധരൻ റാന്നിയിലും വി ബി ബിനു മുണ്ടക്കയത്തും താവം ബാലകൃഷ്ണൻ മയ്യിലും ഇന്ദുശേഖരൻ നായർ കൊട്ടാരക്കരയിലും സുബ്രമണ്യൻ മലപ്പുറത്തും ആർ പ്രസാദ് ഭരണിക്കാവിലും കെ വി കൃഷ്ണൻ കാഞ്ഞങ്ങാടും കെ സി ജയപാലൻ തൃത്താലയിലും സിപി മുരളി പെരളശേരിയിലും പി രാജു പറവൂരും കെ കെ അഷ്റഫ് പെരുമ്പാവൂരും പി കെ കൃഷ്ണൻ ഏറ്റുമാനൂരും വിജയൻ കുനിശ്ശേരി, കെ മല്ലിക തുടങ്ങിയവർ പാലക്കാടും പൊതുസമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു. 

Eng­lish Summary:AITUC cel­e­brat­ed May Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.