2 May 2024, Thursday

എഐടിയുസി ദേശീയ സമ്മേളനം: വർഗ ബഹുജന സംഘടനാ കൺവെൻഷൻ നവംബർ 19ന്

Janayugom Webdesk
തിരുവനന്തപുരം
October 23, 2022 10:32 pm

എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി വർഗ ബഹുജന സംഘടനകളുടെ സംസ്ഥാന കൺവെൻഷൻ നടത്തുന്നതിന് എഐടിയുസി, കിസാൻസഭ, ബികെഎംയു, കേരള മഹിളാസംഘം, എഐവൈഎഫ്, എഐഎസ്എഫ് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. നവംബർ 19ന് തൃശൂരിലാണ് കൺവെൻഷൻ. തൊഴിലും കുടുംബവും, ജീവിതവും സംരക്ഷിക്കുക എന്നതാണ് കൺവെൻഷൻ ചർച്ച ചെയ്യുന്നത്.
സത്യൻ മൊകേരി അധ്യക്ഷനായി. ദേശീയ സമ്മേളന പരിപാടികൾ കെ പി രാജേന്ദ്രൻ വിശദീകരിച്ചു.
മന്ത്രി ജെ ചിഞ്ചുറാണി, പി വസന്തം, പി കബീർ, ആര്‍ എസ് രാഹുൽ രാജ്, വി ചാമുണ്ണി, പി കെ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിലാണ് ദേശീയ സമ്മേളനം.

Eng­lish Sum­ma­ry: AITUC Nation­al Con­fer­ence: Com­mu­ni­ty Mass Orga­ni­za­tion Con­ven­tion on 19 November

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.