27 April 2024, Saturday

രാഷ്ട്രീയ തടവുകാര്‍ ഒഴികെയുള്ള 1,600 തടവുകാരെ മോചിപ്പിച്ച് മ്യാന്‍മര്‍

Janayugom Webdesk
യാംഗൂണ്‍
April 17, 2022 8:38 pm

രാഷ്ട്രീയ തടവുകാര്‍ ഒഴികെയുള്ള 1,600 തടവുകാരെ മോചിപ്പിച്ച് മ്യാന്‍മര്‍ സെെനിക സര്‍ക്കാര്‍. 42 വിദേശ തടവുകാര്‍ ഉള്‍പ്പെടെ 1619 തടവുകാരെയാണ് ബുദ്ധിസ്റ്റ് പുതുവര്‍ഷാരംഭത്തിന്റെ ഭാഗമായുള്ള പൊതുമാപ്പ് നല്‍കി വിട്ടയച്ചത്. സെെനിക അട്ടിമറിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖരെയുള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചിട്ടില്ലെന്ന് പുറത്തിറങ്ങിയ സഹതടവുകാരാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ആറ് സ്ത്രീകളുള്‍പ്പെടെ 16,00 തടവുകാരെ മോചിപ്പിച്ചതായി ജയില്‍ ഉദ്യോഗസ്ഥനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 14 വര്‍ഷം തടവ് ശിക്ഷ വിധിച്ച ഓസ്‍ട്രേലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ജനകീയ നേതാവ് ഓങ് സാന്‍ സൂചിയുടെ ഉപദേശകനുമായിരുന്ന സിയാന്‍ ടര്‍നെല്‍ വിദേശ തടവുകാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Eng­lish sum­ma­ry; Myan­mar releas­es 1,600 pris­on­ers, exclud­ing polit­i­cal prisoners

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.