30 April 2024, Tuesday

Related news

April 26, 2024
April 26, 2024
April 24, 2024
April 23, 2024
April 21, 2024
April 20, 2024
April 18, 2024
April 15, 2024
April 11, 2024
April 8, 2024

കോൺഗ്രസ്, ബിജെപിയുടെ പ്രലോഭനങ്ങളിൽ വീഴുന്ന പാർട്ടി: ബിനോയ് വിശ്വം എം പി

Janayugom Webdesk
ആലപ്പുഴ
February 20, 2024 12:58 pm

ബിജെപിയുടെ പ്രലോഭനങ്ങളിൽ വീഴുന്ന പാർട്ടിയാണ് കോൺഗ്രസെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. സിപിഐ ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡി വിരുന്നിന് വിളിച്ചാൽ രോമാഞ്ചം ഉണ്ടാകുന്ന യുഡിഎഫ് എംപിമാർ പോലുമുണ്ട്.പണ ചാക്ക് കൊണ്ടും ഇഡിയെ കാണിച്ചും നിരവധി കോൺഗ്രസ് എംപി മാരെ ബി ജെ പി പ്രലോഭനങ്ങളിൽ വീഴ്ത്തി. മുഖ്യമന്ത്രിമാർ ഉൾപ്പടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപി പാളയത്തിലാണ്. കോൺഗ്രസിന് ബിജെപി യാകാൻ അധികനേരം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽഡിഎഫിന്റെ വിജയം തടയാൻ കോൺഗ്രസ് — ബിജെപി അപ്രഖ്യാപിത കൂട്ടുകെട്ടുകൾ എപ്പോഴും ഉണ്ടാകാറുണ്ട്. 

തിരഞ്ഞെടുപ്പ് സമയത്തുള്ള മോഡിയുടെ ഗ്യാരണ്ടി ജനങ്ങളെ പറ്റിക്കാനാണ്. ഇതിന് മുൻപുള്ള തിരഞ്ഞെടുപ്പുകളിൽ എല്ലാവർക്കും വീട്, എല്ലാവർക്കും തൊഴിൽ, കാർഷിക ഉൽപന്നങ്ങൾക്ക് ഉയർന്ന വില എന്നിവയെല്ലാം മോഡിയുടെ ഗ്യാരണ്ടിയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞപ്പോൾ ഇവയെല്ലാം മറന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന കർഷകർക്ക് മുന്നിൽ അജയ്യനല്ല മോഡിയെന്നും അദ്ദേഹം പറഞ്ഞു. ദേശിയ കൗൺസിൽ അംഗം ടി ടി ജിസ്മോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീർ, കൃഷി മന്ത്രി പി പ്രസാദ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി വി സത്യനേശൻ, എസ് സോളമൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി കൃഷ്ണപ്രസാദ്, വി മോഹൻദാസ്, ദീപ്തി അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Con­gress, a par­ty falling for BJP’s temp­ta­tions: Binoy Vish­wam MP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.