27 April 2024, Saturday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

തെരഞ്ഞെടുപ്പ് ചെലവ് അശാസ്ത്രീയ നിർദേശം അടിച്ചേല്പിക്കരുതെന്ന് സിപിഐ

Janayugom Webdesk
തിരുവനന്തപുരം
March 21, 2024 11:04 pm

പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി പ്രതിനിധികളായ പോളിങ് ഏജന്റിനും കൗണ്ടിങ് ഏജന്റിനും 1000 രൂപ വീതം പ്രതിഫലം നൽകുന്നതായി കണക്കാക്കി ആ തുക കൂടി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ പ്രതികരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി വിയോജിപ്പ് രേഖപ്പെടുത്തി. ചീഫ് ഇലക്ടറൽ ഓഫിസർക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ഇക്കാര്യം കാണിച്ച് ബിനോയ് വിശ്വം അടിയന്തര സന്ദേശം അയച്ചു. 

സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുമായി നടത്തിയ യോഗത്തിലാണ് ചീഫ് ഇലക്ടറല്‍ ഓഫിസർ ഇക്കാര്യം വെളിപ്പെടുത്തിയത്. പോളിങ് ഏജന്റിനും കൗണ്ടിങ് ഏജന്റിനും പ്രതിഫലം നൽകുന്നതായി കണക്കാക്കിയാൽ ഒരു ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചെലവിനായി അനുവദിക്കപ്പെട്ടിട്ടുള്ള 95 ലക്ഷം രൂപയിൽ 40 ലക്ഷത്തോളം രൂപ ഇതിനു മാത്രമുള്ള ചെലവായി കമ്മിഷൻ കണക്കാക്കും. പാർട്ടി പ്രതിനിധികളായ പോളിങ് ഏജന്റും കൗണ്ടിങ് ഏജന്റും പ്രതിഫലം വാങ്ങാതെ സ്വമേധയാ സേവനമെന്ന നിലയിൽ ചെയ്യുന്ന പ്രവൃത്തിയാണിത്. ഈ യാഥാർത്ഥ്യം കണക്കിലെടുത്ത് ഇത്തരം സാങ്കല്പിക ചെലവുകൾ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവായി ഉൾപ്പെടുത്തുന്നത് അയുക്തികവും അനീതിയുമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. 

Eng­lish Sum­ma­ry: CPI should not impose unsci­en­tif­ic pro­pos­al on elec­tion expenses

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.