28 April 2024, Sunday

Related news

March 27, 2024
March 26, 2024
February 27, 2024
January 21, 2024
November 24, 2023
November 24, 2023
November 19, 2023
October 27, 2023
October 11, 2023
July 15, 2023

പരേതനും പെറ്റിയടിച്ച് മോട്ടോർ വാഹന വകുപ്പ്

Janayugom Webdesk
തൊടുപുഴ
October 11, 2023 10:12 am

ഒന്‍പതു വര്‍ഷം മുമ്പ് മരിച്ചു പോയ വ്യക്തിയ്ക്ക് ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്രവാഹനമോടിച്ചതിന്റെ പേരില്‍ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. തൊടുപുഴ കാഞ്ഞിരമറ്റം വെളിപറമ്പില്‍ വി കെ ബാബുവിന്റെ പേരിലാണ് കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പിൽ നിന്നുള്ള നോട്ടീസ് വീട്ടുകാർക്ക് ലഭിച്ചത്. ഒന്‍പതു വര്‍ഷം മുമ്പാണ് ബാബു വൃക്കസംബന്ധമായ രോഗം മൂലം മരിച്ചത്. ആറര വര്‍ഷത്തോളം രോഗബാധിതനായിരുന്നു. വാഹനമോടിക്കാനും അറിയില്ലായിരുന്നു. കഴിഞ്ഞ മെയ് 30ന് കെഎല്‍-5 യു 0075 നമ്പര്‍ വാഹനത്തില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിനാണ് പിഴയടയ്ക്കാന്‍ നോട്ടീസയച്ചിരിക്കുന്നത്. മങ്ങാട്ടുകവലയിലെ എഐ കാമറയിലാണ് നിയമലംഘനത്തിന്റെ ചിത്രം പതിഞ്ഞത്. പോസ്റ്റോഫീസിൽ നിന്ന് ലഭിച്ച നോട്ടീസ് തുറന്ന് വിവരം അറിഞ്ഞ വീട്ടുകാർ എന്ത് ചെയ്യണം എന്നറിയാതെ ആശങ്കയിലാണ്. 

അടുത്ത നാളുകളില്‍ മാത്രം പ്രവര്‍ത്തന സജ്ജമായ എഐ കാമറയില്‍ പതിഞ്ഞ ചിത്രമടക്കമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് വീട്ടുകാര്‍ക്ക് ലഭിച്ചത്. നോട്ടീസില്‍ നിയമലംഘനം നടത്തിയ ചിത്രത്തിലുള്ള വ്യക്തിയുമായോ വാഹനവുമായോ യാതൊരു ബന്ധവുമില്ല എന്ന് വീട്ടുകാർ പറയുന്നു. ബാബുവിന് സൈക്കിള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് മകന്‍ വിപിന്‍ പറയുന്നു. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ 500 രൂപ പിഴയടയ്ക്കണമെന്നാണ് നിര്‍ദേശം.

Eng­lish Sum­ma­ry: Depart­ment of Motor Vehi­cles sent fine to deceased one

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.