28 April 2024, Sunday

Related news

March 20, 2024
February 23, 2024
February 17, 2024
February 10, 2024
February 3, 2024
February 2, 2024
December 17, 2023
December 14, 2023
July 28, 2023
April 14, 2023

ഒറ്റയാനെ കാടു കയറ്റാനുള്ള ശ്രമം തുടരുന്നു: മന്ത്രി എ കെ ശശീന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
February 2, 2024 11:24 am

വയനാട് മാനന്തവാടി ജനവാസമേഖലയിലിറങ്ങിയ ഒറ്റയാനെ കാടു കയറ്റാനുള്ള ശ്രമം തുടരുകയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ആവശ്യമെങ്കിൽ ആനയെ മയക്കുവെടി വയക്കാന്‍ നർദേശം നൽകിയിട്ടുണ്ടെന്നും ആനയെ കാടുകയറ്റാന്‍ കർണാടകയുടെ സഹായം തേടുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലമായതിനാൽ മയക്കുവെടി വയ്ക്കല്‍ സാധ്യമല്ല. മയക്കുവെടി വയ്ക്കേണ്ടി വന്നാൽ അനുമതി നൽകാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. കർണാകയിൽ നിന്നും പിടികൂടി റോഡിയോ കോളർ ഘടിപ്പിച്ച ആനയാണ് മാനന്തവാടിയിൽ എത്തിയിട്ടുള്ളത്. ജില്ലാ ഭരണകൂടവും വനംവകുപ്പും നൽകുന്ന ജാഗ്രതാ നിർദേശം പാലിക്കാന്‍ ജനങ്ങൾ തയാറാവണമെന്നും മന്ത്രി കൂട്ടിചേർത്തു. ഒറ്റയാനിറങ്ങിയ സാഹചര്യത്തില്‍ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Efforts to refor­est Otayane con­tin­ue: Min­is­ter AK Saseendran

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.