22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 17, 2025
January 16, 2025
January 16, 2025
January 15, 2025
January 15, 2025
January 14, 2025
January 14, 2025
January 14, 2025
January 12, 2025

വ്യാജ കോൾ സെന്റർ റെയ്ഡ് ചെയ്ത് വൻ തട്ടിപ്പ് സംഘത്തെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2022 8:04 pm

മീശോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയിൽ XUV കാർ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയിൽ നിന്നും 12 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വൻ ഓൺലൈൻ തട്ടിപ്പ് സംഘത്തെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഓൺലൈൻ ഷോപ്പിംഗ് ആപ്പ് ആയ മീശോ കമ്പനിയിൽ നിന്നും സാധനം വാങ്ങി ഏതാനും ദിവസങ്ങൾക്കകം പരാതിക്കരന് 15 ലക്ഷം രൂപ സമ്മാനം ലഭിച്ചു എന്ന മെസ്സേജ് ലഭിക്കുകയും തുടർന്ന് മെസ്സേജിൽ കണ്ട ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച പരാതിക്കാരനോട് രെജിസ്ട്രേഷൻ ഫീസ് ഇനത്തിൽ. ചെറിയ സംഖ്യ അടക്കാൻ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. തുടർന്ന് തട്ടിപ്പ് സംഘം തന്ത്രപൂർവം വിവിധ ഫീസ് ഇനത്തിൽ 12 ലക്ഷത്തോളം രൂപ വാങ്ങിയെടുക്കയുകയും തുടർന്നും വീണ്ടും പണം ആവശ്യപ്പെട്ടപ്പോളാണ് പരാതികരൻ സൈബർ പോലീസിനെ സമീപിച്ചത്.

പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയത്തിൽ മലയാളികളാണ് പരാതിക്കാരനോട് സംസാരിച്ചത് എന്നു മനസ്സിലായി.പിടിക്കപ്പെടാതിരിക്കാൻ തട്ടിപ്പുകാർ ഉപയോഗിച്ച സിം കാർഡുകളും പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകളും ദരിദ്രരായ വെസ്റ്റ് ബംഗാൾ സ്വദേശികളുടെ പേരിൽ ഉള്ളതായിരുന്നു.എന്നാൽ തട്ടിപ്പുകാരുടെ ലൊക്കേഷൻ ഡൽഹിയിലും പണം പിൻവലിച്ചിരിക്കുന്നത് ബീഹാറിലെ വിവിധ ATM മ്മുകളിൽ നിന്നും മുഖം മറച്ച ചിലയാളുകളുമാണ് എന്നതു രണ്ടര മാസത്തോളം അനേഷണ സംഘത്തിന് മുന്നിൽ വിലങ്ങു തടിയായി.

കൂടുതൽ അന്വേഷണത്തിൽ ബീഹാറിൽ നിന്നുള്ളവർ നടത്തുന്ന വൻ വ്യാജകാൾ സെന്റർ മാഫിയ ആണ് ഇതിനു പിന്നിൽ എന്നും മനസ്സിലായി കഴിഞ്ഞ മാസം അന്വേഷണ സംഘം ഡൽഹിയിലെത്തി പ്രതികളുടെ ടവർ ലൊക്കേഷൻ കണ്ട സ്ഥലത്തു ഒരാഴ്ച തുടർച്ചയായി തിരച്ചിൽ നടത്തിയെങ്കിലും ജന നിബിഡമായ ഗലികളിൽ നിന്നും തട്ടിപ്പ് സംഘത്തിന്റെ ഓഫീസ് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് തട്ടിപ്പ് സംഘതിനു ബാങ്ക് അക്കൗണ്ടുകൾ വില്പന നടത്തിയ ഒരാളെ പോലീസ് കൊറിയർ ഏജന്റ് ആണെന്ന വ്യാജേന വിളിച്ചു വരുത്തി പിടികൂടുകയും തുടർന്ന് തട്ടിപ്പ് സംഘത്തിലെ ഒരു ബീഹാർ സ്വദേശി സ്ഥിരമായി ഒരു പെൺ സുഹൃത്തിനെ സന്ദർശിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി പോലീസ് പെൺകുട്ടിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും അത് മനസ്സിലാക്കിയ പ്രതികൾ ബീഹാറിലേക്ക് രക്ഷപെടുകയും ചെയ്തു.

തുടർന്ന് തിരിച്ചു കേരളത്തിൽ എത്തിയ പോലീസ് വീണ്ടും അന്വേഷണത്തിന്റെ ഭാഗമായി 150 ഓളം ഫോൺ നമ്പറുകളുടെ അഞ്ചു ലക്ഷത്തോളം കോളുകൾ വിശകലനം ചെയ്തതിൽ തട്ടിപ്പ് സംഘത്തിലെ ബീഹാർ സ്വദേശിക്ക് 10 മാസം മുൻപ് ഒരു കേരള സിമ്മിൽ നിന്നും ഒരു മെസ്സേജ് വന്നതായി മനസ്സിലായി ആ ഫോൺ നമ്പറിന്റെ പിന്നാലെ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് സംഘത്തിലെ മലയാളികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്.

തുടർന്ന് കഴിഞ്ഞയാഴ്ച വീണ്ടും ഡൽഹിയിൽ എത്തിയ സൈബർ പോലീസ് തട്ടിപ്പ് സംഘത്തിലെ മലയാളികളെ ഒരാഴ്ചയോളം പിന്തുടർന്ന് വ്യാജ കാൾസെന്റർ പ്രവർത്തിക്കുന്ന ഡൽഹിയിലെ പിത്തൻപുര എന്ന ഇടുങ്ങിയ ഗലിയിലെ ഒരു കെട്ടിടത്തിലെ 7 ആം നിലയിലെ ഓഫീസ് മനസ്സിലാക്കി തുടർന്ന് അവിടേക്ക് ചായ എത്തിച്ചു നൽകുന്ന ഒരാളെ മുന്നിൽ നിർത്തി തന്ത്രപൂർവം ഓഫീസിന്റെ ഇരുമ്പ് വാതിൽ തുറപ്പിച്ചു ആയുധങ്ങളുമായി ഇരച്ചു കയറി ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.

Eng­lish Sum­ma­ry: Fake call cen­ter was raid­ed and a huge fraud gang was arrest­ed from Delhi
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.