22 January 2025, Wednesday
KSFE Galaxy Chits Banner 2

തോക്ക് ആക്രമണങ്ങള്‍ നിയന്ത്രിക്കാനാകാതെ യുഎസ്; യുഎസിലെ നോര്‍ത്ത് കരോലിനയിലെ വെടിവയ്പ്പില്‍ അഞ്ചുപേര്‍ മ രിച്ചു

Janayugom Webdesk
വാഷിംഗ്ടൺ
October 14, 2022 12:41 pm

നോർത്ത് കരോലിനയുടെ തലസ്ഥാനമായ റാലിയിൽ വ്യാഴാഴ്ച നടന്ന വെടിവയ്പ്പിൽ ഒരു പൊലീസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പ്രദേശത്തെ പ്രശസ്തമായ പാതയായ ന്യൂസ് നദി ഗ്രീൻവേയ്ക്ക് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് റാലി മേയർ മേരിആൻ ബാൾഡ്വിൻ പറഞ്ഞു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
2022ൽ മാത്രം ഇതുവരെ 34,000ത്തിലധികം ആളുകൾ യുഎസില്‍ വെടിവയ്പ്പിലൂടെ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. തോക്ക് ആക്രമണങ്ങള്‍ അടിക്കടിയുണ്ടാകുന്നത് യുഎസിന്റെ വിശ്വാസ്യതയെ തന്നെ ആഗോളതലത്തില്‍ ചോദ്യം ചെയ്യുന്നതിനിടയാക്കിയിരിക്കുകയാണ്.
സ്മോൾ ആംസ് സർവേ പ്രോജക്റ്റ് അനുസരിച്ച്, 2017ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സാധാരണ ജനങ്ങൾക്കിടയിൽ ഏകദേശം 400 ദശലക്ഷം തോക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു. അതായത് ഓരോ 100 ആളുകൾക്കും 120 തോക്കുകൾ വീതം ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തോക്ക് നിയന്ത്രണം സംബന്ധിച്ച് 1994ലാണ് യുഎസ് അവസാനമായി നിയമ നിര്‍മ്മാണം നടത്തിയത്. 

Eng­lish Sum­ma­ry: Five peo­ple die‑d in the shoot­ing in North Car­oli­na, USA
You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.