കേരള സാങ്കേതിക സര്‍വ്വകലാശാലയിലെ വിസി നിയമനത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് തെറ്റായ വിവരങ്ങളെന്ന് കണ്ടെത്തല്‍. ഡോ. സിസ തോമസിന്റെ യോഗ്യത സംബന്ധിച്ച രേഖകളിലാണ് തെറ്റ് കണ്ടെത്തിയത്.
സിസയ്ക്ക് പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെന്ന ഗവര്‍ണറുടെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നാണ് കൈരളി ടിവിക്ക് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. ഡോ സിസയ്ക്കുള്ളത് 7 വര്‍ഷത്തെ പ്രൊഫസര്‍ഷിപ്പ് മാത്രമാണ്. ഡോ.സിസ തോമസിന് പ്രൊഫസര്‍ പദവി ലഭിച്ചത് 2010ലാണ്. 2019 ല്‍ ജോയിന്റ് ഡയറക്ടറായി. അന്നു മുതല്‍ നിര്‍വ്വഹിച്ചു വരുന്നത് ഭരണപരമായ ജോലികളാണ്. സിസ തോമസിന് വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കാന്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുണ്ടെന്ന വാദം ഇതോടുകൂടി പൊളിയുകയാണ്.
English Summery: Informations Submitted by Governor in High Court are False
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.