4 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 22, 2024
June 10, 2024
June 3, 2024
May 3, 2024
May 1, 2024
April 17, 2024
April 15, 2024
April 3, 2024
April 3, 2024

പോരാട്ട ഭൂമിയുടെ മഹനീയതയെ കളങ്കപ്പെടുത്തി മുസ്ലീം ലീഗ്

അ‍ഡ്വ. പി ഗവാസ്
കോഴിക്കോട് :
December 10, 2021 6:27 pm

സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റ ചരിത്രസ്മരണകൾ ഉറങ്ങുന്ന മണ്ണാണ് കോഴിക്കോടിന്റേത്.
അലയൊടുങ്ങാത്ത പ്രക്ഷോഭ തിരമാലകൾ, ആ ഓർമ്മകളുടെ സമര കേന്ദ്രമാണ് കടപ്പുറം .
മഹാത്മാ ഗാന്ധി വന്ന് പ്രസംഗിച്ചിട്ടുണ്ട് കടപ്പുറത്ത് .കെ കേളപ്പനും മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബും പി  കൃഷ്‌ണപിള്ളയും തുടങ്ങി നിരവധി ദേശാഭിമാനികൾ ബ്രിട്ടീഷ് പട്ടാളത്തിന്റെ ലാത്തിയടിയേറ്റ് വീണ മണ്ണ് .വർഗ്ഗത്തിനും , വർണ്ണത്തിനുമപ്പുറം രാജ്യത്തിനായ് , സ്വാതന്ത്ര്യത്തിനായ് പൊരുതിയ ദേശാഭിമാനികളുടെ മണ്ണ് .

ആർ എസ് എസ്സും ബി ജെ പി യും എസ്ഡിപിഐയും ജമാത്തെ ഇസ്ലാമിയും തോറ്റുപോകുന്ന വർഗ്ഗീയ വിഷം ചീറ്റലാണ് ഇന്നലെ കോഴിക്കോട്ടെ കടപ്പുറത്ത് തടിച്ചു കൂടിയ അണികൾക്കിടയിൽ നിന്ന് ലീഗ് നേതാക്കൾ നടത്തിയത്.
വഖഫ് വിഷയത്തിലെ ഇടതുപക്ഷ അഭിപ്രായ വ്യത്യാസം പറയാൻ വിളിച്ചു ചേർത്ത സമ്മേളനം അന്തസ്സലായ്മയുടെ അസഹിഷ്ണുത അണ പൊട്ടി ഒഴുകലായി പൈതൃകവും പാരമ്പര്യവും മറന്ന് വിളറി പിടിച്ച് വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്ന , അസഹ്യതയും അശ്ലീലവുമായി ആ സമ്മേളനം മാറി.
എന്റെ ഞങ്ങളുടെ മതം മാത്രമാണ് ഞങ്ങളുടെ പ്രശ്നമെന്ന് ജനാധിപത്യ ബോധമുള്ള മനുഷ്യർക്ക് നിലപാടായി പറയാൻ പറ്റുമോ ? വ്യത്യസ്ത മതത്തിൽപ്പെട്ട പെൺകുട്ടിയെ ഇഷ്ടപ്പെട്ട് നിയമപ്രകാരം കല്യാണം കഴിക്കുന്നത് വ്യഭിചാരമാണെന്ന് പറയുന്ന നാറിയ വർത്തമാനത്തെ പുരോഗമന ബോധമുള്ളവർക്ക് അംഗീകരിക്കാനാവുമോ? രാഷ്ടീയം പറയാൻ പറ്റാതാവുമ്പോൾ വർഗ്ഗീയതയും വ്യക്തിഹത്യയും വിളിച്ചു കൂവുകയെന്ന അധമബോധത്തിന് കൈയടിക്കാൻ കൂട്ടുനിന്നവർ പുരോഗമന കേരളത്തിന്റെ അന്തസ്സിനെയാണ് മഹത്തായ പോരാട്ട ഭൂവിന്റെ മഹനീയതയെയാണ് കളങ്കപ്പെടുത്തിയത്.
കോൺഗ്രസിന് ബാധ്യതയും ഉത്തരവാദിത്വവുമുണ്ട് ഇത്തരം തോന്യാസങ്ങൾ കൺമുന്നിൽ കാണുമ്പോൾ നിലപാട് ജനങ്ങളോട് പറയാൻ . നിങ്ങൾ പറയുന്ന മത നിരപേക്ഷതയും പുരോഗമന വാദവും ശരിയാണെന്ന് വിശ്വസിക്കുന്ന നാട്ടിലെ സാധാരണക്കാരായ കോൺഗ്രസ് അനുഭാവികളെ ആശ്വസിപ്പിക്കാനെങ്കിലും സുധാകരനും സതീശനും നിലപാട് പറഞ്ഞേ തീരൂ..

TOP NEWS

November 4, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.