23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

പുതിയ അണക്കെട്ട്: മുഖ്യമന്ത്രിതല യോഗം അടുത്തമാസം‌‌‌

Janayugom Webdesk
തിരുവനന്തപുരം
November 9, 2021 11:10 pm

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് പണിയുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ തമിഴ്‌നാടുമായി ധാരണയിൽ എത്തുന്നതിനായി മുഖ്യമന്ത്രിതല യോഗം ഡിസംബറിൽ ചേരുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് വേണ്ടി വൈദ്യുതിമന്ത്രി കെ കൃ‍ഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. പുതിയ അണക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉദ്യോഗസ്ഥതലത്തിലും സർക്കാർതലത്തിലുമുള്ള വിവിധ യോഗങ്ങളിൽ പരിഗണിച്ചിരുന്നു. എന്നാൽ സമവായത്തിലെത്താൻ കഴിഞ്ഞിരുന്നില്ല.

അതിനാലാണ് മുഖ്യമന്ത്രിതല യോഗം ചേരുന്നതെന്നും മന്ത്രി അറിയിച്ചു. പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിബന്ധനയോടെയുള്ള പരിസ്ഥിതി ആഘാത പഠനം പുരോഗമിച്ചുവരികയാണ്. പ്രഗതി ലാബ്സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് പരിസ്ഥിതി ആഘാത പഠനം നടത്താൻ 95 ലക്ഷം രൂപയ്ക്ക് കരാർ ഏൽപ്പിച്ചിരിക്കുന്നത്. പഠനത്തിനായി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി അടുത്തമാസം 20 വരെയാണ്.

പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായി കരാർ എടുത്തിട്ടുള്ളവർ രണ്ട് സീസണുകളുടെ ബേസ് ലൈൻ ഡാറ്റാകളക്ഷൻ പൂർത്തീകരിച്ചിട്ടുണ്ട്. മൂന്നാം സീസൺ പഠനം പുരോഗമിക്കുകയാണ്. റിപ്പോർട്ടിന്റെ കരട് ഉടൻതന്നെ സമർപ്പിക്കുമെന്നാണ് പഠനം നടത്തുന്നവർ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

eng­lish sum­ma­ry: New dam: CM lev­el meet­ing next month

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.