23 January 2025, Thursday
KSFE Galaxy Chits Banner 2

പുതിയ ഇനം തേനീച്ചയെ കണ്ടെത്തി

Janayugom Webdesk
തിരുവനന്തപുരം
November 3, 2022 10:24 pm

പശ്ചിമഘട്ട ജൈവവൈവിധ്യ മേഖലയിൽ നിന്നും പുതിയ ഇനം തേനീച്ചയെ കണ്ടെത്തി. ഇരുനൂറോളം വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു പുതിയ സ്പീഷീസ് തേനീച്ചയെ ഇന്ത്യയിൽ നിന്നും കണ്ടെത്തുന്നത്. ഇരുണ്ട നിറമായതിനാൽ “എപിസ് കരിഞ്ഞൊടിയൻ” എന്നാണ് ശാസ്ത്രീയ നാമം നൽകിയിട്ടുള്ളത്. ‘ഇന്ത്യൻ ബ്ലാക്ക് ഹണി ബീ’ എന്നാണ് പൊതു നാമമായി നൽകിയിട്ടുള്ളത്. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന ഇനത്തിൽ പെട്ട തേനിച്ച ആണെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ ലക്കം എന്റമോൺ ജേർണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

1798ൽ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് എന്ന ഡെന്മാർക്കുകാരനായ ശാസ്ത്രജ്ഞൻ വിവരിച്ച ‘എപിസ് ഇൻഡിക്കയാണ്’ ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച. എപിസ് കരിഞ്ഞൊടിയൻ തേനീച്ചയുടെ കണ്ടുപിടിത്തത്തോടെ ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി. കേരള കാർഷിക സർവകലാശാലയുടെ തിരുവനന്തപുരം കരമനയിലുള്ള ഇന്റഗ്രേറ്റഡ് ഫാമിങ് സിസ്റ്റം റിസർച്ച് സ്റ്റേഷനിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഷാനസ് എസ്, ചേർത്തല എസ്എൻ കോളജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥി അഞ്ജു കൃഷ്ണൻ ജി, കൊണ്ടോട്ടി ഇഎംഇഎ കോളജിലെ ബയോ ടെക്നോളജി വിഭാഗം മേധാവി ഡോ. മഷ്ഹൂർ കെ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് പുതിയ ഇനം തേനീച്ചയെ കണ്ടെത്തിയത്. മറ്റു തേനീച്ചകളിൽ നിന്നും വ്യത്യസ്തമായി ‘ഇന്ത്യൻ ബ്ലാക്ക് ഹണി ബീ’ കൾ കൂടുതൽ തേൻ ഉല്പാദിപ്പിക്കുന്നതും തേനിന് കട്ടി കൂടുതലുമാണ്.

Eng­lish Sum­ma­ry: new species of bee has been discovered
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.