27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 20, 2024
April 19, 2024
April 18, 2024
April 17, 2024
April 17, 2024
April 16, 2024
April 16, 2024
April 16, 2024

വര്‍ക്കലയില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു: ഒരാള്‍ക്ക് ഗുരുതര പരിക്ക്

Janayugom Webdesk
തിരുവനന്തപുരം
January 6, 2022 9:20 pm

വര്‍ക്കലയില്‍ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വര്‍ക്കല മേലേവെട്ടൂരിലാണ് മണ്ണിടിഞ്ഞുവീണത്. അപകടത്തില്‍ കൊല്ലം പറവൂര്‍ പോളച്ചിറ സ്വദേശി സുബി (വികാസ് ‑35) ആണ് മരിച്ചത്. ഉണ്ണി (47)യെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിനടിയില്‍പ്പെട്ട ഇരുവരേയും നാട്ടകാരും അഗ്നിശമന വിഭാഗവും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുബി മരണപ്പെടുകയായിരുന്നു. മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്. ആറ് നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ബേസ്മെന്റ് കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്.

Eng­lish Sum­ma­ry: One dies in Varkala land­slide: One seri­ous­ly injured

You may like this video also


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.