തൃശ്ശൂരിലെ വാഹനങ്ങളുടെ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചയാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കസ്റ്റഡിയില്‍. പൊങ്ങണങ്ങാട് സ്വദേശി ശ്രീരാഗ്, അന്തിക്കാട് സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്. പിടിയിലായ ഡ്രൈവര്‍ ഷെറിനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. ഥാര്‍ ഡ്രവറെ അറസ്റ്റ് ചെയ്തു. ഥാര്‍ ഓടിച്ച അയന്തോള്‍ സ്വദേശി ഷെറിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപ്പൂര്‍വ്വമായ നരഹത്യക്കുമാണ് കേസെടുത്തത്. ഷെറിന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ബി എം ഡബ്ല്യു കാറും ഥാറും അമിതവേഗതയിലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
അപകടത്തില്‍ പാടൂക്കാട് രമ്യ നിവാസില്‍ രവിശങ്കര്‍ (67) മരിച്ചിരുന്നു. രവിശങ്കറിന്റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ രാത്രി 10 മണിയോടെ കൊട്ടേക്കാട് സെന്ററില്‍ വച്ചാണ് ഥാര്‍ ജീപ്പ്, ടാക്‌സി കാറിലിടിച്ച് അപകടമുണ്ടായത്.
ബിഎംഡബ്ല്യു കാര്‍ വേഗത്തില്‍ കടന്നു പോയതിന് പിന്നാലെ രണ്ടാമതെത്തിയ ഥാര്‍ വാഹനം കാറിന്റെ മുന്നില്‍ ഇടിക്കുകയായിരുന്നു. ഒന്നും കാണാന്‍ പറ്റാത്ത തീവ്രമായ വെളിച്ചമായിരുന്നു. വണ്ടി വരുന്നത് കണ്ടപ്പോള്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടിയിരുന്നു. പക്ഷേ നേരെ വേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു. വണ്ടി വെട്ടിപ്പൊളിച്ചാണ് താനുള്‍പ്പെടെയുള്ളവരെ പുറത്തെടുത്തതെന്നും കാര്‍ ഡ്രൈവര്‍ ഇരവിമംഗലം മൂര്‍ക്കാട്ടില്‍ രാജന്‍ പറഞ്ഞു.
പെട്ടന്നൊരു വലിയ ശബ്ദം കേട്ടുവെന്നും അടുത്ത സ്ഥലത്ത് എവിടെ എങ്കിലും ചെന്ന് ഇടിച്ചു എന്നാണ് കരുതിയതെന്നും അപകടത്തില്‍ മരിച്ച രവിശങ്കറിന്റെ ഭാര്യ മായ പറഞ്ഞു. മുന്നിലേക്ക് വീണപ്പോള്‍ ബ്രേക്കിട്ടപ്പോള്‍ വീണതാകും എന്നാണ് വിചാരിച്ചത്. പുറത്തിറങ്ങിയപ്പോള്‍, ശബ്ദം കേട്ട് ആളുകളെല്ലാം ഓടിക്കൂടിയിരുന്നു. പറന്നുവരികയായിരുന്നു ജീപ്പ് എന്നാണ് അവിടെയുള്ളവര്‍ പറഞ്ഞത് അവരവിടെ പിടിച്ചു നിര്‍ത്തിയിട്ടുണ്ടായിരുന്നു. മുന്നിലുള്ള ഭര്‍ത്താവിനെ തൊട്ടു വിളിച്ചിട്ട് മിണ്ടുന്നുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
സിസിടിവി ക്യാമറകളുടെ സഹായത്തോടെ ബിഎംഡബ്ല്യു കാര്‍ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. അപകടത്തിന് പിന്നാലെ ബിഎംഡബ്ല്യു കാര്‍ നിര്‍ത്താതെ പോയി. ഥാറില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ അപടകത്തിന് പിന്നാലെ ഓടി രക്ഷപെട്ടു. ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
English summary; One person died in an accident during a race in Thrissur; Two people, including the driver, are in custody
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.