ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യ പ്രതി ഷാഫിയുടെ ഗാന്ധിനഗറിലുള്ള വീട്ടില്‍ പൊലീസ് പരിശോധന നടത്തി. പ്രതിയുടെ ഭാര്യ നബീസയെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പടെയുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പ്രതിയുമായി എത്തി തെളിവെടുപ്പ് ഉണ്ടാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പൊലീസ് സംഘം എത്തി ഇവിടെ പരിശോധന നടത്തുകയായിരുന്നു.
മുഹമ്മദ് ഷാഫിയുടെ ഭാര്യയുടെ മൊബൈല്‍ ഫോണില്‍ ‘ശ്രീദേവി’ എന്ന വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ഷാഫി രണ്ടാം പ്രതി ഭഗവൽ സിങ്ങുമായി ചാറ്റിങ് നടത്തിയത്. കേസിലെ മുഖ്യതെളിവാണ് ഫോണ്‍ എന്നതിനാൽ അത് കണ്ടെടുക്കാനുള്ള ശ്രമവും പുരോഗമിക്കുന്നുണ്ട്.
ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള പ്രതി സ്വന്തമായാണോ പ്രൊഫൈലുണ്ടാക്കി ചാറ്റു ചെയ്തത് എന്ന കാര്യത്തില്‍ പൊലീസ് ഇപ്പോഴും സംശയം ഉയര്‍ത്തുന്നുണ്ട്.
English Summary: police examination at shafis house
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.