ഉക്രെയ്ന് റഷ്യ യുദ്ധത്തെ തുടര്‍ന്ന് ഫിഫയും യുവേഫയും റഷ്യയ്ക്ക് മേല്‍ വിലക്ക് ഏര്‍പ്പെടുത്തി.എന്നാല്‍ പോളണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവിശ്യപ്പെട്ട് റഷ്യ എത്തിയിരിക്കുകയാണ്. മറ്റ് ഫുട്ബോള്‍ ലീഗുകളില്‍ നിന്ന് കളിക്കുന്നതില്‍ നിന്ന് റഷ്യന്‍ ക്ലബുകളെ യുവേഫ വിലക്കിയപ്പോള്‍ റഷ്യന്‍ ദേശീയ ടീമിനെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുകയാണ് ഫിഫ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ റഷ്യയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തി. റഷ്യൻ ടിവിയുമായുള്ള കരാർ അവസാനിപ്പിക്കാൻ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയിൽ ക്ലബുകൾ തീരുമാനിച്ചതായാണ് വിവരം. സീസൺ അവസാനം വരെയായിരുന്നു റഷ്യൻ ടിവിക്ക് പ്രീമിയർ ലീഗുമായി കരാര്‍. ഇതാണ് നിലവില്‍ റദ്ദാക്കിയതായി പ്രീമിയർ ലീഗ് അറിയിച്ചത്.
English Summary:Russia with appeal to contest in fifa and uefa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.