24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024
November 11, 2024

താലൂക്ക് ഓഫീസ് തീപിടിത്തം: ഒരാൾ കസ്റ്റഡിയിൽ

Janayugom Webdesk
വടകര
December 18, 2021 10:34 pm

താലൂക്ക് ഓഫീസിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. ആന്ധ്രാപ്രദേശ് സ്വദേശി നാരായണ സതീശാണ് കസ്റ്റഡിയിലായത്. താലൂക്ക് ഓഫീസ് പരിസരത്ത് മുമ്പും തീയിടാൻ ശ്രമിച്ചത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അഞ്ചുദിവസം മുമ്പ് ഒരു കെട്ടിടത്തിൽ ഇയാൾ കയറുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മാനസിക വെല്ലുവിളി നേരിടുന്നയാളെന്നു സംശയിക്കുന്നു. പൊലീസിന്റെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകുന്നില്ല.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ആർ ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റെയും മേൽനോട്ടത്തിലാണ് അന്വേഷണം. ഇലക്ട്രിക്കൽ ഇൻസ്പെക്ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഷോര്‍ട്ട് സർക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം തിങ്കളാഴ്ച മുതൽ താൽക്കാലിക കെട്ടിടത്തിൽ താലൂക്ക് ഓഫീസ് പ്രവർത്തിക്കാനായി നടപടികൾ തുടങ്ങി. പൊതുജനങ്ങൾക്കായി ഹെൽപ് ഡെസ്കും പ്രവർത്തിക്കും.

Eng­lish Sum­ma­ry: Taluk office fire: One in custody
You may like this video also

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.