December 6, 2023 Wednesday

Related news

November 27, 2023
October 29, 2023
October 25, 2023
October 7, 2023
September 28, 2023
September 18, 2023
July 18, 2023
June 21, 2023
June 14, 2023
June 3, 2023

നവ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം നിര്‍ണായകം: കാനം

Janayugom Webdesk
തിരുവനന്തപുരം
March 4, 2022 9:55 pm

വര്‍ത്തമാന കാലത്ത് നവ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വലുതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യങ് ഇന്ത്യ ന്യൂസ് ഓൺലൈൻ പോർട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവത്വം നവമാധ്യമരംഗത്ത് സജീവമായ സമയമാണിത്. പുതിയ തലമുറയുടെ മാധ്യമ രംഗമായി ഇത് മാറിക്കഴിഞ്ഞു. പരാമ്പരാഗത രീതികളിൽ നിന്ന് വിട്ടു പുതിയ രീതിയാണ് ഇന്ന് എല്ലാ മാധ്യമങ്ങളും അവലംബിക്കുന്നത്. മൊബൈൽ ജേണലിസത്തിന്റെ ശക്തമായ കടന്നുവരവ് ഇക്കാലത്തുണ്ട്.

പ്രത്യയ ശാസ്ത്രപരമായി ഒരു രീതി അവലംബിച്ച് മുന്നോട്ട് കൊണ്ടുവരാന്‍ കഴിയണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ താല്പര്യമുള്ള ചെറുപ്പക്കാരുടെ പിന്തുണയോടെ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആയി മാറാന്‍ യങ് ഇന്ത്യ ന്യൂസിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി, ആര്‍ അജയന്‍, എഐവൈഎഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദര്‍ശ് കൃഷ്ണ, സെക്രട്ടറി അഡ്വ. ആര്‍ എസ് ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish sum­ma­ry; The impact of the new media is cru­cial: Kanam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.