22 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 30, 2024
March 31, 2024
March 23, 2024
July 20, 2023
July 1, 2023
April 27, 2023
April 1, 2023
March 16, 2023
March 7, 2023
February 1, 2023

വിശ്വംഭരന്റെ പ്ലാവില്‍ ഉണ്ടാകുന്ന ചക്കയ്ക്ക് പുറംതോടില്ല

Janayugom Webdesk
June 19, 2022 7:11 pm

പുറംതോടില്ലാതെ ഉണ്ടായ ചക്ക അപൂര്‍വ്വ കാഴ്ചയാകുന്നു. അണക്കരയ്ക്ക് സമീപം ചെല്ലാര്‍കോവില്‍ മയിലാടുംപാറ കൂനംവേങ്ങയില്‍ വിശ്വംഭരന്റെ പുരയിടത്തിലാണ് ഒരു പ്ലാവില്‍ വര്‍ഷങ്ങളായി മടലില്ലാതെ ചക്ക കായ്ക്കുന്നത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്ക മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഫലമാണ്. ഏകദേശം 50 വര്‍ഷത്തോളം പഴക്കമുള്ള പ്ലാവിലാണ് പുറംമടലില്ലാതെ ചക്ക കായ്ക്കുന്നത്. അപൂര്‍വ്വം ചില വര്‍ഷങ്ങളില്‍ ഒഴികെ എല്ലാ സീസണിലും ഇതില്‍ ചക്ക കായ്ക്കാറുണ്ട്. ചുളയെണ്ണം കുറവുള്ള ചക്കകളില്‍ മാത്രം അല്‍പം പുറംതോട് കാണപ്പെടുമെങ്കിലും സാധാരണയായി ഈ പ്ലാവില്‍ ഉണ്ടാകാറുള്ള എല്ലാ ചക്കകളിലും ചുളകള്‍ മാത്രം പുറത്ത് കാണുന്ന നിലയിലാണ്. 

ഈ വര്‍ഷം പത്തോളം ചക്കകള്‍ ആണ് ഈ പ്ലാവില്‍ കായ്ച്ചു കിടക്കുന്നത്. ചക്കച്ചുള കള്‍ക്ക് സാധാരണ ചക്കയുടെ രുചിയും മാര്‍ദ്ദവവും ഉണ്ടാവാറില്ല. പുറംതോട് ഇല്ലാത്തതുകൊണ്ട് തന്നെ ചക്ക പഴുത്താലും മധുരം കുറവാണ്. നാവിന് മധുരം പകരാന്‍ കഴിയുന്നില്ലെങ്കിലും കണ്ണിന് കൗതുകം പകര്‍ന്ന് അര സെഞ്ച്വറി പൂര്‍ത്തിയാക്കി നില്‍ക്കുകയാണ് വിശ്വംഭരന്റെ പറമ്പിലെ ഈ പ്ലാവ്. അപൂര്‍വ്വ ചക്ക കായ്ച്ചു നില്‍ക്കുന്നത് കാണാന്‍ ധാരാളം ആളുകള്‍ കെ ആര്‍ വിശ്വംഭരന്റെ പുരയിടത്തില്‍ എത്തുന്നത്. 

Eng­lish Summary:The jack­fruit formed in Viswamb­ha­ran Land have no crust
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.