22 January 2025, Wednesday
KSFE Galaxy Chits Banner 2

വടക്കഞ്ചേരി ബസപകടം; ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരിസാന്നിധ്യമില്ലെന്ന് പരിശോധനാഫലം

Janayugom Webdesk
കൊച്ചി
October 20, 2022 10:46 am

ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി അപകടത്തിലെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ രക്തത്തില്‍ ലഹരിയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന് പരിശോധനാഫലം. കാക്കനാട്ടെ കെമിക്കല്‍ ലാബ് പരിശോധനാഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

അപകടം നടന്ന് 23 മണിക്കൂര്‍ ശേഷമായിരുന്നു ജോമോന്റെ രക്തസാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചത്. ലഹരിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍തന്നെ പരിശോധനാ സമയം വൈകുന്നത് ഫലത്തില്‍ കാണിച്ചേക്കില്ലെന്ന സാധ്യതയുമുണ്ട്.

ദേശീയപാതയില്‍ വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്താണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആര്‍ടിസി ബസ്സിന് പിന്നിലിടിച്ച് മറിഞ്ഞ് ഒമ്പതുപേര്‍ മരിച്ചത്. അഞ്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസ്സിലെ മൂന്ന് യാത്രക്കാരുമാണ്‌ മരിച്ചത്. സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് കുട്ടികളുമായി വിനോദയാത്ര പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

Eng­lish Sum­ma­ry: vadakkanch­ery bus acci­dent; Dri­ver Jomon’s test results are out
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.