25 December 2024, Wednesday
KSFE Galaxy Chits Banner 2

വീട്ടിൽ കയറി അക്രമം: സ്ത്രീ ഉൾപ്പെടെ മൂന്നു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ

Janayugom Webdesk
വേളം:
November 9, 2021 6:05 pm

 

ഒരു സംഘം വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ പരിക്കേറ്റ് മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയത്തെ ചങ്ങരം കണ്ടി സുനിൽ, ഭാര്യ മിനി, മകൻ പ്ലസ് വൺ വിദ്യാർത്ഥി അശ്വിൻ എന്നിവരെയാണ് അക്രമത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ ആറു മണിക്കാണ് സംഭവം. വീടിന്റെ വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടന്നാണ് അക്രമം നടത്തിയത്.ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ സുനിലിന് തലയ്ക്കാണ് പരിക്കേറ്റത്.മകന്റെ നെഞ്ചിനും കൈക്കും പരിക്കുണ്ട്. ഭാര്യയ്ക്കും അക്രമികളുടെ മർദ്ദനമേറ്റു. വീട്ടിലെ ടി വിയും ഫർണിച്ചറുകളും തല്ലിതകർത്തിട്ടുണ്ട്.
അയൽവാസികളായ ചങ്ങരം കണ്ടി വിജയൻ, സഹോദരങ്ങളായ പ്രകാശൻ, ലൈനിഷ്, ഇവരുടെ സഹോദരിയുടെ മകൻ ഷിജിൻ എന്ന ഉണ്ണി, കണ്ടാലറിയാവുന്ന മറ്റു മൂന്നു പേരും കൂടിച്ചേർന്നാണ് അക്രമം നടത്തിയതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട്ടിൽ കയറി സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്ത സംഭവത്തിൽ സി പി ഐ പള്ളിയത്ത് ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.ജലീഷ് കരുവോത്ത് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സി രാജീവൻ,എൻ പി സുജിത്ത്, ടി കണാരൻ, കെ കെ മുഹമ്മദ്, പി പ്രശാന്ത് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.