22 January 2025, Wednesday
KSFE Galaxy Chits Banner 2

ദേശീയ പണിമുടക്ക്: സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ പൂര്‍ണം

Janayugom Webdesk
തിരുവനന്തപുരം
March 25, 2022 8:29 am

ഈ മാസം 28, 29 തീയതികളില്‍ നടത്തുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കേരളത്തില്‍ പൂര്‍ത്തിയായതായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 48 മണിക്കൂറാണ് പൊതുപണിമുടക്ക്. 28 ന് രാവിലെ ആറു മണി മുതല്‍ 30 ന് രാവിലെ ആറു മണി വരെയാണ് പണിമുടക്ക് നീണ്ടുനില്‍ക്കുന്നത്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്റ് റസ്‌ക്യൂ പോലുള്ള അവശ്യ സര്‍വീസുകള്‍ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ധന വില വര്‍ധനവ് പരിഗണിച്ച് സ്വകാര്യ വാഹനങ്ങളും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. കട-കമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കും.

കര്‍ഷക സംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര‑സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപക സംഘടനകള്‍, ബിഎസ്എന്‍എല്‍ , എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. തൊഴിലാളി വിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക നാളെയും 27 നുമായി പന്തം കൊളുത്തി പ്രകടനങ്ങളും വിളംബരജാഥകളും സംഘടിപ്പിക്കും. , അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, പൊതുമേഖല സ്വകാര്യവത്ക്കരണവും, ദേശീയ ആസ്തി വില്പനയും നിര്‍ത്തിവയ്ക്കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിയ്ക്ക് വിഹിതം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിനോട് അനുബന്ധിച്ച് സ്ത്രീകളുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും വനിതാക്കൂട്ടായ്മകളും വനിതാ മതിലുകളും പ്രസംഗ സ്ക്വാഡുകളും സംഘടിപ്പിക്കുന്നുണ്ട്.

നാളെയും 27 നുമായി പന്തം കൊളുത്തി പ്രകടനങ്ങളും വിളംബരജാഥകളും സംഘടിപ്പിക്കും. പണിമുടക്ക് ദിവസങ്ങളില്‍ 48 മണിക്കൂറും സജീവമാകുന്ന സമരകേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ചുരുങ്ങിയത് 25 കേന്ദ്രങ്ങള്‍ വീതം തുറക്കും. പണിമുടക്കിയ തൊഴിലാളികള്‍ രാവിലെ ഒമ്പത് മണിക്ക് എല്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കും. തുടര്‍ന്ന് അതാത് സംഘടനകളുടെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍, പ്രസംഗങ്ങള്‍,കലാപരിപാടികള്‍, ചര്‍ച്ചാ വേദികള്‍ എന്നിങ്ങനെയുള്ള പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എസ്ഐഡബ്ള്യുഎ, എച്ച്എംഎസ്, എഐയുടിയുസി, കെടിയുസി, എന്‍ടിയുഐ, ഐഎന്‍എല്‍സി, കെടിയുസി(എം), ജെടിയു, എസ്‍ടിയു, യുടിയുസി, ടിയുസിസി,എന്‍എല്‍സി, ടിയുസിഐ, എച്ച്എംകെപി, ജെഎന്‍സി, എഐസിടിയു, ജെസിയു എന്നീ സംഘടനകള്‍ സംസ്ഥാനത്ത് പണിമുടക്കില്‍ പങ്ക് ചേരും.

കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ ഇരുപതോളം സംഘടനകള്‍ സമരത്തിന് നേതൃത്വം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രേഡ് യൂണിയന്‍ സമിതിഭാരവാഹികളായ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന പ്രസിഡന്റ് ജെ ഉദയഭാനു, എസ്‌ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുള്ള, സേവ ജനറല്‍ സെക്രട്ടറി സോണിയ ജോര്‍ജ്, എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍, സുനില്‍ കുമാര്‍(സിഐടിയു) , വി ജെ ജോസഫ്(ഐഎന്‍ടിയുസി) തുടങ്ങിയവര്‍ പങ്കെടുത്തു.

eng­lish summary;National strike: Prepa­ra­tions are com­plete in the state

you may also like this video;

YouTube video player

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.