23 January 2025, Thursday
KSFE Galaxy Chits Banner 2

Related news

July 3, 2024
February 17, 2024
January 23, 2024
October 1, 2023
September 6, 2023
September 5, 2023
July 23, 2023
June 30, 2023
June 15, 2023
April 7, 2023

ട്വിറ്ററില്‍ ബ്ലൂ ടിക്കിന് പ്രതിമാസം സബ്സ്ക്രിപ്ഷൻ ചാര്‍ജ് ഏര്‍പ്പെടുത്താന്‍ നീക്കം

Janayugom Webdesk
October 31, 2022 10:46 am

ട്വിറ്റർ മേധാവിയായി സ്ഥാനം ഏറ്റെടുത്ത ഇലോൺ മസ്ക് ട്വിറ്ററില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തുടങ്ങിയ വാര്‍ത്തകള്‍ അറിഞ്ഞിരുന്നു. ഇപ്പോളിതാ യൂസർ വെരിഫിക്കേഷൻ നടപടികളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് ട്വിറ്ററെന്ന് വിവരമാണ് പുറത്ത് വരുന്നത്. ​ ഞായറാഴ്ച ഉച്ചക്കാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. എല്ലാതരത്തിലുമുള്ള വെരിഫിക്കേഷൻ നടപടികളും ഇപ്പോൾ തന്നെ നവീകരിക്കും എന്നാണ് ട്വീറ്റ് ചെയ്തത്. അതേസമയം എന്ത് തരത്തിലുള്ള മാറ്റമാണ് വെരിഫിക്കേഷനിലുണ്ടാവുക എന്നതിനെ കുറിച്ച് വിശദീകരിച്ചിട്ടില്ല. 

വെരിഫൈഡ് യൂസഫറാണെന്ന നീല ടിക്ക് മാർക്കിന് ചാർജ് ഈടാക്കുന്ന കാര്യം ട്വിറ്ററിന്റെ പരിഗണനയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. നീല ടിക്കിനായി യൂസർ പ്രതിമാസം 4.99 ഡോളർ നൽകി ഇത് സബ്സ്ക്രൈബ് ചെയ്യേണ്ടി വരും. എല്ലാ മാസവും സബ്സ്ക്രിപ്ഷൻ പുതുക്കിയില്ലെങ്കിൽ വെരിഫിക്കേഷൻ മാർക്ക് നഷ്ടമാകും. വെരിഫിക്കേഷൻ ട്വിറ്റർ ബ്ലൂവിന്റെ ഭാഗമാക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് ട്വിറ്റർ ബ്ലൂ പ്രവർത്തനം തുടങ്ങിയത്. ട്വിറ്ററിന്റെ ആദ്യ സബ്സ്ക്രിപ്ഷൻ സർവീസായിരുന്നു ട്വിറ്റർ ബ്ലൂ. ട്വീറ്റുകൾ എഡിറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകൾ ട്വിറ്റർ ബ്ലൂ വാഗ്ദാനം ചെയ്യുന്നുണ്ട്.

Eng­lish Summary:Twitter has moved to intro­duce a month­ly sub­scrip­tion charge for Blue Tick
You may also like this video

YouTube video player

TOP NEWS

January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025
January 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.