ഒരു നൂറ്റാണ്ടിലേറെയായി കാണാതെയിരുന്ന ‘ഇന്ത്യൻ ലിപ്സ്റ്റിക് പ്ലാന്റ്’ എന്ന് വിളിക്കപ്പെടുന്ന അപൂർവ സസ്യത്തെ വീണ്ടും കണ്ടെത്തി. അരുണാചൽ പ്രദേശിലെ ഉള്‍പ്രദേശമായ അഞ്ജാവ് ജില്ലയിൽ നിന്നാണ് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (BSI) ഗവേഷകര്‍ ഈ അപൂര്‍വ്വയിനം സസ്യത്തെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായ ഐസക് ഹെൻറി ബർക്കിൽ (Isaac Henry Burkill) അരുണാചൽ പ്രദേശിൽ നിന്ന് ശേഖരിച്ച സസ്യസാമ്പിളുകളെ അടിസ്ഥാനമാക്കി 1912ല്‍ ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ സ്റ്റീഫൻ ട്രോയ്റ്റ് ഡൺ (Stephen Troyte Dunn) ആണ് എസ്കിനാന്തസ് മോണിറ്റേറിയ ഡൺ (Aeschynanthus monetaria Dunn) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ലിപ്‌സ്റ്റിക്ക് ചെടിയെ ആദ്യമായി തിരിച്ചറിഞ്ഞത്.
ചുവന്ന കൊതുമ്പ് പോലുള്ള ഇതളുകളുള്ള രൂപമായതിനാല്‍ എസ്കിനാന്തസ് ജനുസ്സിന് കീഴിലുള്ള ചില സസ്യങ്ങളെ ലിപ്‌സ്റ്റിക്ക് ചെടിയെന്ന് പേരു നല്‍കി വിളിക്കുന്നതെന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രജ്ഞൻ കൃഷ്ണ ചൗലു കറന്റ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ഫ്ലോറിസ്റ്റിക് പഠനത്തിനിടെ, 2021 ഡിസംബറിലാണ് അഞ്ജാവ് ജില്ലയിലെ ഹ്യുലിയാങ്ങിൽ നിന്നും ചിപ്രുവിൽ നിന്നും ഈ സസ്യങ്ങളെ കണ്ടെത്തിയത്. അവിടുന്ന് ലഭിച്ച സസ്യങ്ങളില്‍ നടത്തിയ പഠനത്തിന് ഒടുവിലാണ് ഇവ നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്ന് തന്നെ കണ്ടെത്തിയ എസ്കിനാന്തസ് മോണിറ്റേറിയ എന്ന് വിഭാഗത്തില്‍ പെട്ടവയാണെന്ന് സ്ഥിരീകരിക്കുന്നത്.
സയൻസ് ജേണല്‍ ലേഖനത്തിലെ സഹരചയിതാവ് ഗോപാൽ കൃഷ്ണ പറയുന്നത് നാണക്കേട് അല്ലെങ്കിൽ നാണക്കേട് തോന്നുക എന്നർഥമുള്ള ഐസ്‌കൈൻ അല്ലെങ്കിൽ ഐസിൻ എന്നിവ അര്‍ഥമാക്കുന്നതെന്നാണ്. മറ്റൊന്ന് പൂവ് എന്നർത്ഥം വരുന്ന ആന്തോസ് എന്നിവയിൽ നിന്നാണ് എസ്കിനാന്തസ് എന്ന പേര് ഉരുത്തിരിഞ്ഞത്. ഇന്ത്യയിൽ അറിയപ്പെടുന്ന എല്ലാ എസ്കിനാന്തസ് ഗണങ്ങള്‍ക്കും രൂപശാസ്ത്രപരമായി വ്യത്യസ്തമാണ്. കാഴ്ചയില്‍ മാംസളമായ വൃത്താകൃതിയിലുള്ള ഇലകളും, പച്ചകലർന്ന മുകൾഭാഗവും പർപ്പിൾ‑പച്ച നിറങ്ങള്‍ താഴെയുമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഉല്‍കാടുകളില്‍ 543 മുതൽ 1134 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന ഈ സസ്യം ഈര്‍പ്പം നിലനില്‍ക്കുന്നിടങ്ങളിലും വളരും. ഒക്ടോബറിനും ജനുവരിക്കും ഇടയിലാണ് പൂവിടുന്നതും കായ്ക്കുന്നതും. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ കണ്ടെത്തല്‍ പ്രകാരം ലിപ്സ്റ്റിക്ക് പ്ലാന്റ് എന്ന് അറിയപ്പെടുന്ന ഈ സസ്യങ്ങള്‍ വംശനാശഭീഷണി നേരിടുകയാണ്. ഇവയുടെ സംരക്ഷണത്തിന് ആവിശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്.
അരുണാചൽ പ്രദേശിലെ പല പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങല്‍ പതിവാണ്. അഞ്ജാവ് ജില്ലയും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. റോഡുകളുടെ വീതി കൂട്ടൽ, സ്‌കൂളുകളുടെ നിർമ്മാണം, പുതിയ ജനവാസ കേന്ദ്രങ്ങളും മാർക്കറ്റുകളും, ജും കൃഷി തുടങ്ങിയ വികസന പ്രവർത്തനങ്ങൾ പല സസ്യജാലങ്ങള്‍ക്കും ഭീക്ഷണി സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും ജീവജാലങ്ങളുടെ പുനർനിർമ്മാണം സാധ്യമാക്കാനും നടപടികള്‍ നടക്കുന്നുണ്ടെങ്കിലും അവ കാര്യക്ഷമമാക്കാന്‍ സൂക്ഷ്‌മ പരിശോധന ആനിവാര്യാമാണ്.
English Summary:A century later, the rare ‘lipstick’ plant was rediscovered
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.