27 April 2024, Saturday

Related news

March 23, 2024
February 12, 2024
January 14, 2024
January 2, 2024
October 26, 2023
October 2, 2023
September 27, 2023
September 17, 2023
August 25, 2023
April 17, 2023

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

Janayugom Webdesk
ശ്രീനഗര്‍
February 2, 2022 3:00 pm

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയുടെ വെടിയേറ്റ് ഒരു ഭീകരൻ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജില്ലയിലെ നൗപോര മേഖലയിലെ നാഡിഗാം ഗ്രാമത്തിൽ സേന തെരച്ചിൽ ആരംഭിച്ചതായി പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയ സേനയ്ക്ക് നേരെ ഭീകരൻ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് സുരക്ഷാസേന തിരിച്ചടിച്ചു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് പൊലിസ് പറഞ്ഞു.

Eng­lish Sum­ma­ry : Encounter at Shopi­an in Jam­mu and Kash­mir; A ter­ror­ist was killed
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.