27 April 2024, Saturday

കാബൂൾ സ്ഫോടനം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐ എസ്

Janayugom Webdesk
August 27, 2021 8:28 am

കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ തുടർ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും സ്ഫോടനത്തിന് പിന്നിൽ ഐ എസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് വീണ്ടും സ്‌ഫോടനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് നിഗമനം. സ്ഫോടനത്തെ ഇന്ത്യ അപലപിച്ചു.

ഭീകരവാദത്തിനും ഭീകരർക്ക് താവളം നൽകുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നിൽക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, അപകടത്തിൽ മരണം 73 ആയി ഉയർന്നു .അമേരിക്കൻ സൈനികരടക്കം 140 പേർക്കാണ് പരിക്കേറ്റത്. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. 

ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്.
eng­lish summary;IS took respon­si­bil­i­ty in Kab­ul blast
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.