27 April 2024, Saturday

റിസ്വാന് നേരെ ജയ് ശ്രീറാം വിളി ; കായിക മത്സരങ്ങൾ വിദ്വേഷം പടർത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അപലപനീയം, ഉദയനിധി

Janayugom Webdesk
അഹമ്മദാബാദ്
October 15, 2023 5:50 pm

ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാന്‍ പുറത്തായതിന് പിന്നാലെ കാണികള്‍ ജയ് ശ്രീറാം വിളിച്ചതിനെതിരെ തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. കായിക മത്സരങ്ങൾ വിദ്വേഷം പടർത്താനുള്ള ഉപകരണമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്ന് ഉദയനിധി എക്സ്സിൽ കുറിച്ചു.

ശനിയാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ പുറത്തായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാന് നേരെയാണ് ജയ് ശ്രീറാം വിളികൾ ഉയർന്നത്. പാക്കിസ്ഥാന് വേണ്ടി 49 റൺസുകൾ നേടി പവലിയനിലേക്ക് മടങ്ങുന്നതിനിടയാണ് കാണികൾ ജയ് ശ്രീറാം മുഴക്കിയത്. ആദിഥ്യാമര്യാദയ്ക്കും , സ്പോർട്സ്മാൻഷിപ്പിനും പ്രശസ്തമായ രാജ്യമാണ് ഇന്ത്യയെന്നും അഹമ്മദാബാദിൽ പാക്കിസ്ഥാൻ കളിക്കാരനോട് ഉണ്ടായ സമീപനം അസ്വീകാര്യമാണെന്നും തമിഴ്നാട് കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിൻ പറഞ്ഞു. സാഹോദര്യത്തിനും ഐക്യത്തിനും വേദിയാകേണ്ട കായിക മത്സരങ്ങൾ വിദ്വേഷം പടർത്താനുള്ള ഉപകരണമായി ഉപയോഗിക്കപ്പെടുന്നത് അപലപനീയമാണെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: ‘Jai Shri Ram’ chants at Pak­istan play­er ‘unac­cept­able, new low’: Udhayanid­hi Stalin
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.