28 April 2024, Sunday

തിരോധാനം സംഭവിക്കാനിടയുള്ളത്

അജേഷ്.പി
October 7, 2021 11:25 am

തിരക്കുള്ളൊരു വായനശാലയിലെ
നിറയെ വായനക്കാരുള്ള
ഒരു പുസ്തകം
തുറന്നു നോക്കൂ.…

അക്ഷരങ്ങളിലൂടെ
കഥയിലേക്ക്
കയറിയും ഇറങ്ങിയും പോയ
ചില കാൽപ്പാടുകൾ കാണാം.

മടക്കി അടയാളം വെച്ച്
നിറുത്തിപ്പോയ
താളിനകത്തുനിന്ന്
പുറത്ത് ചാടാനാകാതെ
അനേകം പേർ
ശബ്ദമുണ്ടാക്കുന്നു.

ചില കഥാപാത്രങ്ങൾ
പുസ്തകത്തിലേക്ക്
തിരിച്ചു കയറാനാകാതെ
വായനക്കാരോടൊപ്പം
കുടിപ്പാർക്കുന്നുണ്ടാവും.

വേഗം തിരോധാനം
സംഭവിക്കാവുന്ന
ആ പുസ്തകമെടുത്ത്
വായിച്ചു തുടങ്ങുക,
എവിടെയെങ്കിലും
ഇത്തിരി വാക്കുകൾ
കുറിച്ചുവെയ്ക്കുക.

നാളെ
അലമാരയിലെ
ഒഴിഞ്ഞ ഇടം നോക്കി
ആ പുസ്തകഞ്ഞിനൊരു
മേൽവിലാസമില്ലാത്ത
കത്തെഴുതാം.

വായനക്കിടയിൽ
കൊഴിഞ്ഞു വീണ
ഏതെങ്കിലും
കഥാപാത്രം അത്
കാണാതിരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.