27 April 2024, Saturday

Related news

April 10, 2023
January 19, 2023
January 19, 2023
October 9, 2022
January 14, 2022
November 29, 2021
November 9, 2021
October 31, 2021

ഇടതുപക്ഷം നയിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ അടുത്ത തവണ രാജ്യം ഭരിക്കും: ജോസ് കെ മാണി

Janayugom Webdesk
തിരുവനന്തപുരം
January 14, 2022 10:57 am

രാജ്യത്ത് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ രാജ്യത്ത് അധികാരത്തിലെത്തുമെന്ന് കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി എംപി.ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡല്‍ എന്ന ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു. സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം‘കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തില്‍ ഒരു സാധ്യതയുമില്ല.

കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഹീനമായ എല്ലാ നീക്കങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ടു കൊണ്ടാണ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്. നാല് പതിറ്റാണ്ടിന് ശേഷം കേരളത്തില്‍ തുടര്‍ ഭരണം കിട്ടിയെങ്കില്‍ ഇടത് പാര്‍ട്ടികള്‍ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും അത്ഭുതമില്ല,’ ജോസ് കെ. മാണി പറഞ്ഞു.

കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. കോണ്‍ഗ്രസിന് രാജ്യത്തെ നയിക്കാന്‍ കഴിയില്ല. മോദി സര്‍ക്കാരിന് മുന്നില്‍ കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കേന്ദ്രം നടത്തുന്നത് ബുള്‍ഡോസര്‍ ഭരണമാണെന്ന് ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
Eng­lish Sum­ma­ry: Left-lean­ing region­al par­ties will rule the coun­try next time: Jose K. Mani
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.