ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ കൃഷ്ണ നദിയില്‍ കുളിക്കാനിറങ്ങിയ ആറ് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനും മുങ്ങി മരിച്ചു. വേദ പാഠശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകനുമാണ് മരിച്ചത്. ഗുണ്ടൂര്‍ ജില്ലയിലെ അച്ചംപേട്ട മഡിപാഡുവിന് സമീപമാണ് സംഭവം. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ വന്നതെന്നാണ് വിവരം. കുളിക്കാനിറങ്ങവെ ചുഴിയില്‍പ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 15 മുതല്‍ 17 വയസുവരെയുള്ള കുട്ടികളെയും 24 വയസുള്ള അവരുടെ അധ്യാപകന്‍ കെ സുബ്രഹ്മണ്യം എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ബിശ്വ ഭൂഷണ്‍ ഹരിചന്ദന്‍ അതീവ ദുഃഖം രേഖപ്പെടുത്തി.
English Summary: Six students and a teacher have died after bathing in the Krishna River
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.