23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 14, 2024
December 6, 2024
November 25, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 29, 2024

പാകിസ്ഥാനിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുമെന്ന് ടെലികോം കമ്പനികൾ

Janayugom Webdesk
July 1, 2022 12:01 pm

​രാജ്യത്താകമാനം ദീർഘനേരം വൈദ്യുത ബന്ധം തടസപ്പെട്ടതിനെ തുടർന്ന് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കുമെന്ന മുന്നറിയിപ്പുമായി പാകിസ്ഥാനിലെ ടെലികോം ഓപ്പറേറ്റർമാർ.

വൈദ്യുതമുടക്കം ടെ​ലികോം പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനാലാണ് നിർത്തിവെക്കേണ്ടി വരുന്നതെന്ന് നാഷണൽ ഇൻഫർമേഷൻ ടെക്നോളജി ബോർഡ് വ്യക്തമാക്കി.

ജൂലൈയിൽ രാജ്യം കൂടുതൽ സമയം ലോഡ്ഷെഡ്ഢിങ്ങിലേക്ക് പോകുമെന്ന് തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഷഹബാസ് ശെരീഫ് മുന്നറിയിപ്പ് നൽകിയത്. പാകിസ്ഥാന് ആവശ്യത്തിനുള്ള ദ്രവീകൃത പ്രകൃതി വാതകം ലഭിക്കുന്നില്ല. പ്രകൃതി വാതകം ലഭ്യമാക്കാൻ വേണ്ട ശ്രമങ്ങൾ സഖ്യ സർക്കാർ ആരംഭിച്ചു കഴിഞ്ഞുവെന്നും ശെരീഫ് പറഞ്ഞിരുന്നു.

പാകിസ്ഥാനിലെ ഇന്ധന ഇറക്കുമതി നാലു വർഷത്തിൽ ഏറ്റവും ഉയർന്ന നിലയിലായിരുന്നു ജൂണിലെന്നാണ് കണക്കുകൾ പറയുന്നത്. അതേസമയം, ഉഷ്ണതരംഗം മൂലം എൽഎൻജിയുടെ ആവശ്യകത വർധിച്ചതാണ് ഊർ​ജ്ജോത്പാദനത്തിന് ആവശ്യമായ എൽഎൻജി വാങ്ങുന്നതിന് രാജ്യം ബുദ്ധിമുട്ടുന്നത്.

ജൂലൈയിലെ എൽഎൻജി വിതരണത്തിനുള്ള ടെണ്ടറിൽ പ​ങ്കെടുത്ത വിതരണക്കാർ വലിയ തുക ആവശ്യപ്പെടുകയും ടെണ്ടറിൽ പ​ങ്കെടുത്തവരുടെ എണ്ണം കുറയുകയും ചെയ്തപ്പോൾ പാകിസ്താൻ കരാർ ഉറപ്പിച്ചിരുന്നില്ല. ഇതാണ് നിലവിൽ എൽഎൻജി ക്ഷാമത്തിലേക്കും വൈദ്യുത മുടക്കത്തിലേക്കും നയിച്ചത്.

സർക്കാർ ജീവനക്കാരുടെ ജോലി സമയം കുറച്ചും ഷോപ്പിങ് മാളുകൾക്കും ഫാക്ടറികൾക്കും നേരത്തെ അടക്കാനുള്ള നിർദേശം നൽകിയുമാണ് ഊർജ പ്രതിസന്ധിയെ മറികടക്കാൻ സർക്കാർ ശ്രമിക്കുന്നത്.

Eng­lish summary;Telecom com­pa­nies to sus­pend mobile and inter­net ser­vices in Pakistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.