ആഫ്രിക്കയിൽ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി 11 ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വരെ 11,596,707 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി) അറിയിച്ചു.
ദക്ഷിണാഫ്രിക്ക, മൊറോക്കോ, ടുണീഷ്യ, ലിബിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ. മരണസംഖ്യ 252,892 ആണെന്നും, ഇതുവരെ 10, 918,957 പേർ രോഗ മുക്തി നേടിയെന്നും ആഫ്രിക്കൻ യൂണിയന്റെ (എയു) സ്പെഷ്യലൈസ്ഡ് ഹെൽത്ത് കെയർ ഏജൻസി വ്യക്തമാക്കി.
ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയിലാണ് (3,921,633). മൊറോക്കോയിൽ 1,166,530 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. മധ്യ ആഫ്രിക്കയിലാണ് ഏറ്റവും കുറവ് രോഗികൾ.
English summary;The number of covid cases in Africa has crossed 11.59 million
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.