രാജ്യത്ത് മാംസഭക്ഷണം കഴിക്കുന്നവര്‍ വര്‍ധിച്ചുവെന്ന് കണക്ക്. മുമ്പെന്നത്തേക്കാളും കൂടുതല്‍ ആളുകള്‍ മാംസം കഴിക്കുന്നുവെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആറ് വര്‍ഷത്തിനിടയില്‍ നോണ്‍ വെജ് കഴിക്കുന്ന ഇന്ത്യക്കാരുടെ അനുപാതം കുത്തനെ ഉയര്‍ന്നുവെന്നാണ് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡാറ്റയുടെ വിശകലനം കാണിക്കുന്നത്. 15–49 പ്രായത്തിലുള്ള 83.4 ശതമാനം പുരുഷന്മാരും 70.6 ശതമാനം സ്ത്രീകളും ദിവസവും അല്ലെങ്കില്‍ ആഴ്ചയിലൊരിക്കലെങ്കിലും സസ്യേതര ഭക്ഷണം കഴിക്കുന്നു.
പ്രതിവാര മാംസാഹാരം കഴിക്കുന്നവരുടെ അനുപാതവും കുത്തനെ ഉയര്‍ന്നു. 57.3 ശതമാനം പുരുഷന്മാരും 45.1 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്സ്യമോ കോഴിയോ മറ്റു മാംസമോ കഴിക്കുന്നതായി കുടുംബാരോഗ്യ സര്‍വേ വ്യക്തമാക്കുന്നു. കഴിഞ്ഞ സര്‍വേയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത് പുരുഷന്മാരില്‍ 78.4 ശതമാനവും സ്ത്രീകളില്‍ 70 ശതമാനവുമായിരുന്നു.
മാംസഭക്ഷണം കഴിക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. 15നും 49നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ 16.6 ശതമാനം പേര്‍ മാത്രമാണ് മാംസഭക്ഷണം തീരെ കഴിക്കാത്തവരെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഇതിന് മുമ്പ് നടന്ന 2015–16 വര്‍ഷത്തെ സര്‍വേയില്‍ ഇത് 21.6 ശതമാനമായിരുന്നു. 2015–16 മുതലുള്ള ആറ് വര്‍ഷത്തിനിടയില്‍, മാസഭക്ഷണം കഴിക്കുന്ന പുരുഷന്മാരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇതേ പ്രായപരിധിയിലുള്ള സ്ത്രീകളില്‍ മാംസഭക്ഷണം കഴിക്കാത്തവരുടെ എണ്ണത്തില്‍ ആറ് വര്‍ഷത്തിനിടയില്‍ ചെറിയ കുറവ് മാത്രമാണ് വന്നിരിക്കുന്നത്. 2015–16ലെ 29.9 ശതമാനത്തില്‍ നിന്ന് 29.4 ശതമാനമായാണ് കുറവുണ്ടായത്. അതേസമയം, ആഴ്ചയിലൊരിക്കല്‍ മാംസഭക്ഷണം കഴിക്കുന്ന സ്ത്രീകളുടെ എണ്ണം 36.6 ശതമാനത്തില്‍ നിന്ന് 39.3 ശതമാനമായി വര്‍ധിച്ചു. പുരുഷന്മാരില്‍ ഇത് 43.2 ശതമാനത്തില്‍ നിന്ന് 49.3 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്.
English summary; The number of meat eaters in the country has also increased
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.